ഹാദിയ; അനന്ത സാധ്യതകളിലെ ചുവടുവെപ്പുകൾ

നിരക്ഷരർ കൂടുതലായ യൂറോപ്പിന് എഴുത്തും വായനയും അറിയാത്തവർ അപൂർവ്വമായ സ്പെയിൻ ഒരത്ഭുതമായിരുന്നു. മാത്രമല്ല കരവിരുതുകളിലും അവർ മുന്നിട്ടു നിന്നു. യൂറോപ്പിലെവിടെയും ഭരണാധിപർക്ക് വസ്ത്രാലങ്കാരക്കാരനേയോ ശസ്ത്രക്രിയ പടു വിനേയോ ശിൽപിയേയേ ആവശ്യമായി വന്നാൽ കൊർദേവയിലേക്കായിരുന്നു അവർ വന്നത് .” വിശ്വാസികൾക്ക് കളഞ്ഞു പോയ സമ്പത്താണ് അറിവ് ” എന്ന പ്രവാചകപ്പൊരുൾ ഓർക്കുമ്പോഴെല്ലാം ഇബ്നു ബാജയും (AVen Pace) ഇബ്നു റുഷ്ദും (Aveross) ഇബനു അറബിയും തുടങ്ങി ഖുർആനും, ഹദീസും, വൈദ്യവും പഠിച്ച് മികവ് പുലർത്തിയ സ്ത്രീകളുമടങ്ങിയ പ്രഗത്ഭ പണ്ഡിതർ നിറഞ്ഞ് വാഴ്ന്ന മുസ്ലിം സ്പെയിനാണ് ഓർമ്മ വരാറ്. ഐ.സി.എഫിന്റെ കീഴിൽ നടന്നു വരുന്ന
ഹാദിയ കോഴ്സിന്റെ ഹാന്റികാഫ്റ്റ് പദ്ധതിക്കിടയിലാണ് ഈയൊരെഴുത്തിനിരിക്കുന്നത്. ഒലിച്ചുപോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള പണ്ഡിത ശ്രേഷ്ഠരുടെ കാൽവെപ്പുകളിൽ വലിയ ചിന്തയുടെ ഫലമായ ‘ഹാദിയാ’ പ്രശംസാർഹമാണ്. ഗൾഫ് സത്രീകളുടെ സമയം കൃത്യതയോടെ  ഉപയോഗിക്കാനുതകുന്ന തികച്ചും ശാസത്രീയമായി  രൂപം നൽകിയ ഹാദിയ ഒരു പാട് മലയാളികൾക്ക് നവ്യാനുഭവമാണ്….. വളർന്നു വരുന്ന തലമുറയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷ നിർമ്മിതിക്ക് ഒരു വിധത്തിൽ ശ്രദ്ധയില്ലാത്ത മാതാപിതാക്കളുടെ സ്ഥാനം വലുതാണ്. ധാർമ്മികതയും അധാർമ്മികതയും മക്കൾക്ക് വിവരിച്ചു നൽകുന്നതിലും അവരെ സംരക്ഷിക്കുന്നതിലും നാം ഇന്ന് പരാജിതരാണ്. നമ്മിലെ മതവിജ്ഞാനത്തിന്റെ ദൗർബല്യം നമ്മുടെ മക്കൾ വ്യതിചലിച്ചു പോവാൻ ഹേതുവാവുന്നുണ്ട്. ഒരു നല്ല മാതാവിനെ സൃഷ്ടിച്ചെടുക്കാൻ ഹാദിയ എന്ന സ്ത്രീ കേന്ദ്രീകൃത കോഴ്സിന് സാധിക്കും. മതം,  സാമൂഹികം, സാംസ്കാരികം, കുടുംബം, ആരോഗ്യം, കൃഷി, ഹാന്റി ക്രാഫ്റ്റ് തുടങ്ങി വ്യത്യസ്ത പദ്ധതികളടങ്ങിയ ഹാദിയ പശ്ചിമേഷ്യൻ ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പ്രവാസി മലയാളി സ്ത്രീകൾക്ക് ഒഴിവ് സമയം കൃയാത്മകമായി ഉപയോഗിക്കാൻ സഹായിക്കുന്നതോടൊപ്പം  മനസ്സിന് ശാന്തിയും സമാധാനവും നൽകുന്നതാണ് ‘ഹാദിയ’.
വ്യവസ്ഥാപിത തത്വത്തിന് ആപൽക്കരമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് മനുഷ്യന്റെ അന്തസിനെ പറ്റിയും  തുല്യ അവകാശങ്ങൾക്ക് വേണ്ടിയും സംസാരിക്കുകയും ചെയ്തു വന്നതാണ് ഇസ്ലാം. ശരീര ശാസ്ത്രം (Physiology) കൊണ്ടും  ഘടന ശാസ്ത്രം (Anatomy) കൊണ്ടും സ്ത്രീകൾ പുരുഷന് താഴെയാണ്.  എന്നാൽ, ഇതെല്ലാം കണ്ടുകൊണ്ട്  സാർവത്രിക സമത്വ സന്ദേശം ഇസ്ലാം  മുന്നോട്ടുവെക്കുമ്പോൾ ഖുർആനും ഹദീസും പഠിച്ചറിഞ്ഞ ഷാഫി (റ), നവവി(റ) പോലെയുള്ള മഹാരഥന്മാർ എഴുതിയ രചനകളുടെ ഘടന പോലും മനസ്സിലാവാത്ത സ്വത്വ ദുർബലരായവർ ഖുർആനിനും ഹദീസിനും വ്യാഖ്യാനം പറയുന്ന, ജുമുഅക്ക് നേതൃത്വം നൽകുന്ന, ‘അടുക്കള വിമോചനത്തിന് ‘ വേണ്ടി ശബ്ദമുയർത്തുന്ന സ്ത്രീകൾക്കിടയിലാണ് ‘ഹാദിയ’ പ്രസക്തിയാർജിക്കുന്നത്. ആദർശ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ പണ്ഡിതന്മാരുടെ ക്ലാസുകളിലൂടെ ‘ഹാദിയ ‘ ശ്രമിക്കുന്നുണ്ട്.
ചിന്താശേഷി വർധിപ്പിക്കുകയും, സർഗാത്മക കഴിവുകൾ പുറത്തെടുക്കാനും സഹായിക്കുന്നതുമാണ് അക്കാദമിയുടെ ഹാന്റി ക്രാഫ്റ്റ് പദ്ധതി. ക്രിയാത്മകമായി സമയം ചിലവഴിക്കാനും ചിട്ടയോടെ മുന്നോട്ടു പോവാനും ഹാന്റി ക്രാഫറ്റിന്റെ പല പദ്ധതികളിലൂടെയും സാധിക്കുന്നുണ്ട്.
മനുഷ്യന് വളരെ അത്യാവശ്യമായ ഒന്നാണ് ഭക്ഷണം. പക്ഷേ ഭക്ഷണ രീതിയിലുള്ള മലയാളിയുടെ മാറ്റം വലിയതാണ്.  ശരീരത്തിനാവശ്യമായതും അല്ലാത്തതും കഴിക്കുന്ന രീതിയാണ് പൊതുവേ ഇപ്പോൾ കാണുന്നത്. പ്രത്യേകിച്ച് ഗൾഫ് മലയാളികൾ. ആരോഗ്യ ക്ലാസുകളിലൂടെ  ബോധവൽക്കരിക്കാൻ ‘ഹാദിയ ‘ മുന്നോട്ടു വന്നപ്പോൾ ഒരു പാട് ആശങ്കകളാണ് ഇല്ലാതായത്.
പ്രമുഖ വ്യക്തിത്വങ്ങളുടെ വിഷയാധിഷ്ടിത ക്ലാസുകൾ സ്ത്രീകളിൽ വലിയ ചലനം തന്നെ സൃ ഷടിക്കും തീർച്ചാ!.
പുതിയ പദ്ധതികളുമായി ഇനിയും ഹാദിയ ഉയരട്ടെ എന്നാംശംസിക്കുന്നു.
                ഹുസ്നു ബാൻ അബൂബക്കർ
                റഈസ, മനാമ ക്ലാസ് റൂം
                ബഹ്റൈൻ
CategoriesUncategorized

5 Replies to “ഹാദിയ; അനന്ത സാധ്യതകളിലെ ചുവടുവെപ്പുകൾ”

  1. പ്രവാസി സ്തീകൾക് ഒരു അനുഗ്രഹം തന്നെയാണ് ഹാദിയ. ദീനിപരമായ ഒരുപാട് കാര്യങ്ങൾ അറിയാനും അതോടൊപ്പം തന്നെ കൃഷി, ഹാൻഡി ക്രാഫ്റ്റ് സ്, കുക്കിംഗ് എന്നീ മേഖലകളിൽ സ്ത്രീകൾക്കു അവരുടെ കഴിവുകൾ തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണ് കിട്ടിയിരിക്കുന്നത്.ഫ്ളാറ്റിലെ ഏകാന്ത ജീവിതത്തിനിടയിൽ ഒരുപാട് സ്ത്രീകളെ പരിചയപ്പെടാനും അറിയാനുമുള്ള അവസവും എല്ലാര്ക്കും കിട്ടുന്നു.ഹാദിയ കോഴ്സിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി…..

  2. Nammude ee sneha kootaayma nale swarga lokam vare Allahu ethichu tharatte..Aameen

Comments are closed.