വിദ്യാഭ്യാസ രംഗത്ത് ധാരാളം പരിമിതികളുള്ള ഒരു വിഭാഗമാണ് മുസ്‌ലിം വനിതകൾ, ശരീഅത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങി നിന്ന് വിദ്യാഭ്യാസം നേടാനുതകുന്ന സൗകര്യങ്ങൾ തന്നെ ഒരു കാലത്തു വളരെ വളരെ കുറവായിരുന്നു എന്ന് പറയാം വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്ത്
ഉന്നത മത പഠനവും ഭൗതിക പഠനവും അവർക്കൊരു സ്വപ്‌നമായി അവശേഷിച്ചു, പിന്നീട് ഭൗതിക പഠനത്തിന്ന് സൗകര്യം ലഭിച്ചെങ്കിലും ഉന്നത മത പഠനത്തിന്റെ വാതായനം അപ്പോഴും അടഞ്ഞു തന്നെ കിടന്നു. പൊതുവെ മുസ്‌ലിം സ്‌ത്രീകള്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഉത്സാഹം വർധിച്ചപ്പോൾ പോലും ജീവൽ പ്രധാനമായ ആത്മീയ വിദ്യാഭ്യാസം അഞ്ചോ ആറോ ക്ലാസ് വരെ മാത്രമുള്ള മദ്രസാ പഠനത്തില്‍ പരിമിതപ്പെട്ടുപോവുന്നു എന്നത് ഏറെ സങ്കടകരമാണ്.
കാര്യങ്ങള്‍ വസ്‌തുതാ പരമായി ഗ്രഹിക്കാനുള്ള കഴിവും പക്വതയും ഒത്തു വരുമ്പോള്‍ മത പഠനം അന്യം നില്‍ക്കുന്നു. അതിന്റെ ഭവിഷ്യത്തുകളെക്കൊണ്ട് ഇന്ന് സമുദായം വീർപ്പുമുട്ടുകയും ചെയ്യുന്നു. മത പഠനവും ഭൗതിക പഠനവും സമന്വയിപ്പിച്ച ഒരു വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യം. സമന്വയ വിദ്യാഭ്യാസം എന്ന ആശയത്തെ ഉള്‍ക്കൊണ്ട് ഒരു പാട് ദീനീ സ്‌ഥാപനം ഇന്ന് നമ്മുടെ മലയാള മണ്ണില്‍ പ്രകാശം ചൊരിയുന്നു.
കാട്ടാളരായ മഌഷ്യരെ സംസ്‌കാര സമ്പന്നരാക്കുന്ന ഒരു പ്രക്രിയയാണ് വിദ്യാഭ്യാസം. അപ്പോള്‍ ആ സംസ്‌കൃത സമൂഹത്തിന്റെ ഉദയം ആരംഭിക്കുന്നത് ഉമ്മയുടെ മടിത്തട്ടില്‍ നിന്നാണെന്നു നാം ഓർക്കണം. ആദ്യത്തെ അധ്യാപിക ഉമ്മയാണ്. ആദ്യത്തെ പാഠശാലയോ ഉമ്മയുടെ മടിത്തട്ടും!!! ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഒട്ടേറെ പ്രഗല്‍ഭരെ ലോകത്തിന് സമർപ്പിച്ചതിന്റെ പിന്നില്‍ അവരുടെ മാതാക്കളുടെ പങ്ക് വളരെ നിസ്സീമമായിരുന്നു.
നമുക്കറിയാം ഇമാം മാലിക് (റ) ഇമാം അഹ്‌മദ് (റ) ഇമാം ശാഫിഈ (റ) ഇമാം ബുഖാരി (റ) ശൈഖ് മുഹ്‌യുദ്ദീന്‍(ഖഅ)
തുടങ്ങിയ മഹത്തുക്കളുടെ ചാലക ശക്തി അവരുടെ മാതാക്കളുടെ കണ്ണീരില്‍ ചാലിച്ച പ്രാർത്ഥനയായിരുന്നുവെന്ന്. തലമുറകളെ ഇസ്‌ല്‌മികമായി വളർത്താന്‍ പ്രാപ്‌തരായ വനിതകളെ വാർത്തെടുക്കേണ്ടത് ഇന്നിന്റെ കലങ്ങിമറിഞ്ഞ മുല്യച്ച്യുതിയുടെ പുന:സംവിധാനത്തിന്ന് അത്യന്താപേക്ഷിതമാണ്.
വീടാകുന്ന പാഠശാലയിലെ അധ്യാപികയായും, ധാർമ്മിക മൂല്യങ്ങള്‍ നഷ്‌ടപ്പെട്ട സമൂഹത്തിലേക്ക് ഈയാം പാറ്റകളെപ്പോലെ പറന്നടുക്കുന്ന പുതു തലമുറക്ക് വഴികാട്ടിയായും പ്രവർത്തിക്കാന്‍ വനിതകള്‍ക്കാകണം.
ഇവിടെയാണ് ഹാദിയ സ്‌ത്രീ ശാക്‌തീകരണത്തിന് ഒരു പുതുമുഖം സമ്മാനിക്കുന്നത്. ഹാദിയയിലുടെ ഇതിഌവേണ്ട പാഠങ്ങള്‍ സ്വായത്തമാക്കാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാവാം. അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് ആത്മീയ തലങ്ങളിലൂടെ ഭൗതിക രംഗത്ത് വിന്വസിക്കുന്ന പുതു തലമുറയെ വാർത്തെടുക്കാന്‍ ഹാദിയ കുടുംബത്തിന്ന് സാധിക്കട്ടെ. ആത്മീയവും ആരോഗ്യകരവുമായ ക്രിയാത്മകരമായ വ്യത്യസ്‌ത പാഠ്യ പദ്ധതിയിലൂടെ സർഗ്ഗാത്‌മകമായ ഒരു മുന്നേറ്റത്തിന് നമുക്ക് പ്രയത്‌നിക്കാം. അതിലുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ ഇഹപര വിജയം നമുക്ക് ലക്ഷ്യം വെക്കാം. ജീവിതത്തിന്റെ സർവ്വ മേഖലകളിലും തഖ്‌വയിലധിഷ്‌ഠിതമായ ഒരു ജീവിതം നയിക്കാന്‍ സർവ്വ ലോക രക്ഷിതാവ് നമുക്ക് തൗഫീഖ് നല്‍കട്ടെ…… എന്ന പ്രാർത്ഥനയോടെ
ദുആ വസ്വിയ്യത്തോടെ
“എങ്ങും വെട്ടം തെളിക്കും പൊന്‍ വിളക്കായ് ഈ ഹാദിയ
അണയാതെ എന്നും ജ്വലിച്ചിടട്ടെ”
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍
Masha Allah ?