സൂര്യ തേജസ്സ്‌

വർഷം അഞ്ഞൂറ്റി എഴുപത്തി ഒന്നില്‍
മക്കാ മരുഭൂവില്‍ അന്നൊരു സന്‍മാർഗ ദീപം തെളിഞ്ഞു.

ദീപ ശിഖ തന്‍ കിരണങ്ങളാല്‍
പ്രപഞ്ചമഖിലം ഒളി പരന്നു.
അജ്ഞരാം കാട്ടാളർക്കന്നാ  ദീപ
കിരണം അണയ്‌ക്കുവാന്‍ തിടുക്കമായി.

നമ്ര ശിരസ്‌കനായി കിടക്കും നബി തന്‍ കഴുത്തിലന്നവർ ഒട്ടകത്തിന്‍ ചീഞ്ഞ കുടല്‍ മാല ചാർത്തി,

ശിരസ്സൊന്നുയർത്താന്‍ വയ്യാതെ
തിരുനബി അവിടെക്കിടന്നൊരാ നിമിഷങ്ങളില്‍,

ഓടിയടുത്തു തന്‍ കുഞ്ഞി ക്കൈകളാല്‍ വലിച്ചു നീക്കി
ദുർഗന്ധം വമിക്കും
കുടല്‍ മാല ആ കുഞ്ഞുമോള്‍.

തന്‍ പിതാവിന്‍ കദനകഥയോർത്ത്‌
ഉള്ളം വിങ്ങുമ്പോള്‍,
ക്രൂരമർദ്ദനങ്ങളുമായി അവർ
ഈ മണി മുത്തിനെയും
അഌചരരെയും ക്രൂശിച്ചു രസിച്ചു.

എല്ലാം ഈമാനിന്‍ മധുര മന്ദസ്‌മിതത്തില്‍ നിഷ്‌ഫലം!

അത്യുന്നതിയില്‍ സംസ്‌കാരഗോപുരമില്‍
സൂര്യ തേജസ്സായി എന്നും ശോഭിച്ചു നില്‍പൂ ആ പൊന്‍ കിരണം…!!!

           നഫീസ എ പയ്യോളി
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

2 Replies to “സൂര്യ തേജസ്സ്‌”

  1. മാ ഷാ അല്ലാഹ്!! വളരെ ഭംഗിയായ എഴുത്.?

Comments are closed.