കനകം വിളയുന്ന നാട്ടിലൊന്നണയാന്‍
കടലോളം ആശ പെരുത്തു പെണ്ണില്‍,
നീണ്ട വിരഹത്തിന്‍ നോവില്‍
ഇടനെഞ്ച് വേവുമ്പോള്‍ കദനത്തിന്‍
ഭാണ്ഡം അഴിച്ചു വെക്കാന്‍
സ്‌നേഹ തീരത്തൊന്നണയാന്‍
കൊതിച്ചു പോയീ…..
ഒടുവില്‍ വന്നെത്തിയ സൗഭാഗ്യ
നിമിഷങ്ങളില്‍ അറിഞ്ഞു വീണ്ടൂം
വിരഹത്തിന്‍ നോവ് തന്നെ,
ബന്ധനത്തിന്‍ പിടി മുറുകിയ വിരഹം!
പൂനിലാവ് കണ്ടീല പൂമ്പാറ്റയേയും
കണ്ടതില്ല, കുളിർ തെന്നല്‍ വീശിയില്ല
പൂങ്കുയില്‍ നാദവും കേട്ടതില്ല,
രാത്രിയില്‍ മാനത്ത് കൗതുകം തീർക്കും മിന്നാമിഌങ്ങിനെയും കണ്ടതില്ലാ,
ഇടവപ്പാതിയും തുലാവർഷവും പോയിട്ട് പുതുമണ്ണിന്‍ സുഗന്ധവും
അറിഞ്ഞതില്ല.
ഇപ്പോള്‍ പ്രഭാതമോ ഉച്ചയോ സന്ധ്യയോ നേരം ഇരുട്ടിയോ എന്നാകെയും ഉള്ള കുഞ്ഞു മക്കള്‍ തന്‍ ചോദ്യ ശരങ്ങള്‍ക്കു മുന്നില്‍
അറിയുന്നു നാടിന്‍ സൗഭാഗ്യം!
കുഞ്ഞു മനസ്സിന്നകത്തെ വിരസത
ഏറ്റം അലോസരമായി ഭവിച്ചു
ഫ്‌ളാറ്റിന്നുള്ളിലെ ഇടുങ്ങിയ റൂമോ
കനകം വിളയിക്കും ഈ നാടെന്ന ആത്മഗതമില്‍ ഉള്ളൊന്നു പിടഞ്ഞപ്പോള്‍, അറിഞ്ഞു
പ്രവാസത്തിന്‍ നെഞ്ചിടിപ്പ്!!!
അവിടമില്‍ ആശ്വാസത്തിന്‍ തുരുത്തുമായി വന്നണഞ്ഞു ഹാദിയ
അറിഞ്ഞു ഇത് കനകം വിളയുന്ന
നാട് തന്നെ, ഇല്‍മിന്‍ കനകം വിളയിക്കാന്‍ ഫലഭൂയിഷ്‌ഠമാം
മണ്ണുണ്ടിവിടെയെന്ന്!!!
ഹാന്റി ക്രാഫ്‌റ്റില്‍ വിരിയുന്ന വിസ്‌മയമില്‍ കണ്ടു കുഞ്ഞിളം
മുഖങ്ങളില്‍ വിടരുന്ന പുഞ്ചിരി.
ആവേശമായി പടർന്നു അവരിലും
ഹാദിയാ……
ചുറ്റും പ്രകാശം പരത്തിടാന്‍ തിരി
തെളിയിച്ച ഈ പൊന്‍ വിളക്ക്,
മാറ്റത്തിന്‍ തിരി വിളക്കായ്
എങ്ങും വെട്ടം പരത്തി അണയാതെ
എന്നും ജ്വലിച്ചിടട്ടെ!!!!!!
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍
???
Ma sha Allah
മാ ഷാ അല്ലാഹ്!!നന്നായി എഴുതി.തുടർന്നും നല്ലെഴുതുകൾ പ്രതീക്ഷിക്കുന്നു.നാഥൻ അനുഗ്രഹിക്കട്ടെ.ആമീൻ.