ഇത്തിരി വെട്ടമില്‍ ഒത്തിരി നേരം
പതുക്കെ പ്പതുക്കെ ഞാന്‍
നടന്നു നീങ്ങവേ,
ശോക മൂകമാം കൂരിരുട്ടിന്‍ മറവില്‍
നിന്നുയരൂം ധ്വനികള്‍ പേടിപ്പെടുത്തു
ന്നു എന്നെയും,
ഹിംസ്ര ജന്തുക്കള്‍ ഇഴജീവികള്‍
എന്തിനെയൊക്കെയോ
ഭയപ്പെടുന്നുണ്ട് ഞാഌം.
ഒടുവില്‍ അണഞ്ഞുപോയ ചൂട്ടിന്റെ
കുറ്റിയില്‍ തിരി തെളിക്കാന്‍
ശ്രമിക്കവെ,
തീപ്പെട്ടിയില്ലാ കൈയിലെന്നറിയുമ്പോള്‍
ഉള്ളം ഭയത്താല്‍ ത്രസിച്ചു പോം.
പക്ഷേ……
പകല്‍ വെട്ടം പോലെ ഈ നാളില്‍
രാത്രികള്‍ നിന്നു ചിരിച്ചിടുന്നൂ.
നിർമ്മാണശാലയായി തോന്നും വിധം
ശബ്‌ദ കോലാഹലങ്ങള്‍ മറു പുറവും,
ഉത്സവത്തിന്‍ പ്രതീതിയെന്ന പോല്‍
തിക്കും തിരക്കുമായി വഴിയോരങ്ങളും
കാലത്തോടൊപ്പം ചമഞ്ഞിരിക്കുന്നൂ.
രാവിന്റെ ഇരുട്ടില്‍ രീരീരിരീയെന്നു
മൂളന്ന ചീവീടും
മിന്നിത്തിളങ്ങും മേനിയാല്‍
പൊന്‍ വെട്ടം തീർക്കുമീ
മിന്നാമിഌങ്ങുകളും
സായം സന്ധ്യതന്‍ കാന്തിയും
പൂനിലാവിന്‍ ശോഭയും
നിശീഥിനി തന്‍ മ്ലാനതയു
കൂരിരുളിന്‍ ചൈതന്യവും
ഈനാള്‍ വഴികളില്‍
ഓർമ്മയില്‍ ഓളങ്ങളായി തിര തല്ലുമ്പോള്‍,
ഇനിയുള്ള നാള്‍കളില്‍
ഗതകാല സ്‌മരണയായി മാത്രമിനി ശേഷിപ്പൂ…….!!!
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍