ഹാദിയ
നിന്നെ പുൽകാൻ
മനസ്സ് എന്നോ ആഗ്രഹിച്ചിരുന്നു
ഊരും പേരു പോലും
അറിയാതിരുന്നിട്ടും
സ്വന്തമാക്കണമെന്നു
കൊതിച്ചു നടന്നവർ
എത്രയെത്ര പേർ.
ഹാദിയ
നിന്നെ തിരയുകയായിരുന്നു
വിശ്വാസികൾ
നിന്നെക്കുറിച്ചു
കളഞ്ഞു പോയ മുത്തെന്ന്
പഠിപ്പിച്ചു തന്നിരുന്നു.
എവിടെക്കണ്ടാലും
സ്വന്തമാക്കണമെന്നും.
നിന്നെ ഞങ്ങൾക്കെത്തിച്ചു തന്ന
പ്രിയ ഗുരുവര്യരെ,
അറിവന്വേഷണങ്ങൾക്ക്
പര്യായം പോലെ
ഞങ്ങളുടെ ഹാദിയയെ
അണിയിച്ചൊരുക്കിയ
ശ്രേഷ്ഠ നേതൃത്വമേ….
ആയിരം പൂർണ ചന്ദ്രന്മാർ
വെളിച്ചമേകട്ടെ
ആ കർമ്മ വീഥിയിൽ.
ഹാദിയ ഒരു തറവാടാകുന്നു.
തങ്ക ശോഭയുള്ള
മങ്കമനസ്സുകൾ പിറക്കുന്ന
ജ്ഞാനത്തോപ്പിലെ
നിലാവെളിച്ചത്തിൽ
തെളിഞ്ഞു നിൽക്കുന്ന തറവാട്.
അടുക്കളപ്പറമ്പിൽ
പാത്രങ്ങളെ മേച്ചു നടന്നവളെ
സ്വപ്നങ്ങൾക്കും വിചാരങ്ങൾക്കും
ചങ്ങലത്താഴിട്ട്
ഏകാന്തതയുടെ വാടകമുറിയിൽ
സമയവുമായി യുദ്ധം ചെയ്തവളെ
പൊന്നാനിയുടെ
വിശുദ്ധ വിളക്കത്തു
വിളിച്ചിരുത്തിയത്
ഹാദിയ നീയാകുന്നു.
മനമുറിയിലിപ്പോൾ
അറിവിന്റെയും
പെൺവെണ്മയുടെയും
അകവിളക്ക് തെളിഞ്ഞു കത്തുന്നുണ്ട്
അർശിന്റെ തണലേറ്റുവാങ്ങാൻ
സൗഹൃദ കണ്ണികൾ
വിളക്കി ചേർക്കുന്നുണ്ട്
ഹാദിയ
എത്ര വേഗത്തിലാണ്
ഞങ്ങളുടെ ചര്യകളെ
നീ ക്രമീകരിച്ചത്.
ശൈലികളെ മാറ്റിമറിച്ചത്.
പഠിച്ച ജ്ഞാന മുത്തുകളും
വിതച്ച ധാന്യ വിത്തുകളും
ഒന്നിച്ചു മുള വന്നതിന്റെ
ത്രില്ലാസ്വദിക്കുകയാണ്
ഞങ്ങൾ ഹാദിയ കുടുംബത്തിലെ
പെണ്മനസ്സുകൾ.
പോകാതിരുന്ന സമയമിപ്പോൾ
മതിയാകാതെ വരുന്നതിന്റെ
ലോജിക്കും മാജിക്കും
ആസ്വദിക്കാൻ
ഞങ്ങൾ സ്ത്രീകളെ
അനുവദിക്കുക.
സൈനബ് അബ്ദുറഹ്‌മാൻ
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ
Mashah Allah………
Superb!!!!!!!!
Masha allah…
Valare hrdya sparshiyaaya varikal
Allaahu sweekarikkatte…aameen
MashaAllah……Masha Allah…. valare manoharam ………Allahu anugrahikkatte…..Aameen
ماشاءالله ???
MashaAllah!!!! Alhamdulillah…… very good ????Allahu anugrahikkatte Aameen ???