ആശയങ്ങളും ധാർമ്മിക ചിന്തയുo, അറിവിന്റെ നാനാർഥങ്ങളും സംഗമിക്കുന്നിടമാണ് ഹാദിയാ!!!. ശൈശവ കാലം പിന്നിട്ടില്ല ,എങ്കിലും അണിയറ പ്രവർത്തകരുടെ നിസ്വാർഥ ഹൃദയത്തിന്റെയും വൈവിധ്യമായ പ്രവർത്തന പദ്ധതിയുടെയും വിജയത്തിന്റെ തിളക്കമാണ് അതിന്റെ ആദ്യ പരീക്ഷ തന്നെ ധ്വനിപ്പിക്കുന്നത്. ഹാദിയയുടെ etimology പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ‘ഹിദായത് ‘ എന്ന അറബി പദത്തിൽ നിന്നും നിഷ്പന്നമാണെന്നതാണ്. ഹിദായത്തിന്റെ വെളിച്ചം തരാൻ ഹാദിയക്ക് സാധിക്കും എന്നതാണ് ആദ്യ പരീക്ഷയിലൂടെ മനസ്സിലാവുന്നത്. ശാസ്ത്രീയമായ ചോദ്യപേപ്പർ വിദ്യാർഥിനിയുടെ കഴിവിന്റെ അകകാമ്പ് തിരിച്ചറിയാനുതകുന്നത് എന്ന് വേണം പറയാൻ എല്ലാ വിധ ആശംസകളും നേരുന്നതോടൊപ്പം. പിന്നിൽ പ്രവർത്തിക്കുന്ന പണ്ഡിത പടുക്കൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.
ഹുസ്നു ബാൻ അബൂബക്കർ
മനാമ, ബഹ്റൈൻ