കേരം വിളയും മാമല നാടിൻ
പച്ച പുതക്കും മലയാള
നാടിൻ
പേരത്രേ കേരളം
ഏറെ മഹോന്നതമായിരുന്നു നീ
ഗതകാലമേ മാപ്പ്
ഇന്നു നീ
സാക്ഷര സുമോഹന
സുന്ദര കേരളം,
ആളിക്കത്തും വിശപ്പിൻ
രോധനമൊന്നമർത്താൻ
രണ്ടു വറ്റെടുത്തവനെ
തല്ലിക്കൊഴിച്ച നിന്റെ പേരോ സാക്ഷരത ?
ഹാ
ദൈവത്തിൻ സ്വന്തം
നാടെന്നു
കൊട്ടിഘോഷിച്ചു നടന്നു നീ….
മിണ്ടാപ്രാണികളെ
നിങ്ങളെത്ര ഭേദം,
ഇരുകാലി തൻ ക്രൂരത
ദൈവം പൊറുത്തീടുമോ ?
ബുദ്ധിജീവികൾ,
സാംസ്‌കാരികപ്രഭുക്കൾ
അരങ്ങു തകർക്കട്ടെ..,
സാക്ഷരത കുതിച്ചുയരട്ടെ
കാടിന്റെ മക്കളെ….. ക്ഷമിക്കണം,
നിങ്ങൾ പരിധിക്കു പുറത്താണ് പോൽ
മാപ്പ് മാപ്പ് മാപ്പ്!
അബ്ശാൻ
മത്ര ക്ലാസ്സ് റൂം , ഒമാൻ