നൻമയിൽ നിന്നിറ്റു വീഴുന്ന
ഓരോ കണങ്ങളും
തുടച്ചു മാറ്റി….
തിൻമയുടെ മാളങ്ങളി
ലേക്ക് നുഴഞ്ഞു
കയറുന്ന മാനവർ.
പുഞ്ചിരിക്കുന്ന
വദനങ്ങൾക്കു പകരം
പരിഹാസത്തിന്റെയും
കുബുദ്ധിയുടേയും
ഹാസ്യ രസങ്ങൾ
വിരിയുന്ന മുഖങ്ങൾ
ജീവിതത്തിനും കാലത്തിനും
ഇടയിൽ ഞെരുങ്ങുന്ന
മനുജന്റെ..
സ്നേഹത്തിനെന്തു വില
കാലങ്ങൾ ഓരോന്നായ്
കഴിഞ്ഞ്നരബാധിച്ച്
പല്ലും നഖവും കൊഴിഞ്ഞ്
വിദൂരതയിൽ കണ്ണും നട്ട്
കേഴുമ്പോൾ
ജീവിതമെന്ന പുസ്തകം
ചിതലരിച്ച് നുറുമ്പിച്ച്
മണ്ണിനോടലിഞ്ഞ്
ചേർന്നിടും
രിഫ്സ സലിം
ഉമൈറ – ഗുബ്ര ക്ലാസ് റൂം
ഒമാൻ
Masha allah??? nannayitundu