ഹാദിയ എക്സാം: വേറിട്ടൊരനുഭവം

         الحمدلله ഹാദിയ ഒന്നാം സെമെസ്റ്റര്‍ പരീക്ഷ കഴിഞ്ഞു. വേറിട്ടൊരനുഭവമായിരുന്നു എല്ലാവര്‍ക്കും എക്സാം. പരീക്ഷക്ക്‌  വന്ന പഠിതാക്കളുടെ മുഖത്ത് കാണാമായിരുന്നു എക്സാമിന്റെ ടെന്‍ഷന്‍. എക്സാം തുടങ്ങുന്നത് വരെ എല്ലാവരും ക്ലാസ്സ്‌ നോട്ടും നോക്കിയിരിക്കുകയായിരുന്നു. അത്രയ്ക്ക് സീരിയസ് ആയിട്ടാണ് അവരൊക്കെ പരീക്ഷയെ കണ്ടത്. എക്സാം കഴിഞ്ഞിറങ്ങിയ ഉടനെ എഴുതിയ ഉത്തരങ്ങളൊക്കെ ശെരിയാണോ എന്നറിയാന്‍ ക്ലാസ്സ്‌ നോട്ട് എടുത്ത് നോക്കുന്നതും, ആ ചോദ്യത്തിന്റെ ഉത്തരം അതാണോ, ഈ ചോദ്യത്തിന്റെ ഉത്തരം ഇതാണോ എന്നൊക്കെ ചോദിക്കുന്നതും കണ്ടപ്പോള്‍ സ്കൂള്‍ ജീവിത കാലത്തെ പരീക്ഷകളൊക്കെ ഓര്‍ത്തു പോയി. ഒരു നൊസ്റ്റാള്‍ജിയ. ഹാദിയ കോഴ്സിനു വരുന്ന എല്ലാവരും തന്നെ ഒന്നാം സെമെസ്റ്റര്‍ എക്സാം എഴുതി. الحمدلله അത് തന്നെ ഒരു വിജയമാണ്. എക്സാമിനെക്കുറിച്ചായിരുന്നു അന്ന് ഗ്രൂപ്പില്‍ ചര്‍ച്ച. എല്ലാവര്‍ക്കും നല്ല അഭിപ്രായം ആയിരുന്നു. എക്സാമിനു മുമ്പ് ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞപ്പോള്‍ ഭയങ്കര ആവേശത്തിലായിരുന്നു എല്ലാവരും. ഒരു പരീക്ഷ എഴുതിയപ്പോ ഭയങ്കര ആവേശം, അത് കൊണ്ട് അടുത്ത എക്സാം എന്നാ എന്ന് ചോദിക്കുന്നവരും, ഒന്ന് എഴുതിയതിന്റെ ക്ഷീണം മാറിയിട്ടില്ല എന്ന് പറയുന്നവരും,പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഫീലിങ്ങ്സ്‌ ആയിരുന്നു എന്ന് പറയുന്നവരുമൊക്കെയുണ്ട് കൂട്ടത്തില്‍. തമാശയായിട്ട് ഒരു പഠിതാവ് പറഞ്ഞത് ഹിജാബ് ഇട്ടതു കൊണ്ട് ഒന്നും ചോദിക്കാന്‍ പറ്റിയില്ല എന്ന ഒരു വിഷമം മാത്രേമേ ഉള്ളൂ എന്നാണ്. എക്സാം കഴിഞ്ഞ് പോയതിനു ശേഷം വീട്ടില്‍ ഉണ്ടായ അനുഭവങ്ങളാണ് ചിലര്‍ക്ക് പറയാനുള്ളത്. എഴുതിയ ഉത്തരം തെറ്റിയാല്‍ ഇമ്പോസിഷന്‍ എഴുതിപ്പിക്കും, റിസള്‍ട്ട് വരട്ടെ അപ്പൊ കാണാം തുടങ്ങിയ ഭീഷണികള്‍ ആണ് അവര്‍ക്ക് മക്കളുടെ അടുത്ത് നിന്ന് കിട്ടിയത്. ഹാദിയ എക്സാം വഴി തിരിച്ചടിക്കാന്‍ ഒരവസരം കിട്ടിയ സന്തോഷത്തിലാണ് മക്കള്‍. എല്ലാവരുടെയും അഭിപ്രായങ്ങളും തമാശകളുമൊക്കെ കേട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി.പ്രവാസ ലോകത്ത് വനിതകള്‍ക്ക് ഇങ്ങനെ ഒരവസരം ഒരുക്കിത്തന്ന ഐ സി എഫിന് എല്ലാ വിധ നന്മകളും നേരുന്നു. ഹാദിയ വിമന്‍സ് അക്കാഡമിയിലൂടെ പഠിതാക്കള്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും الله تعالى  അര്‍ഹമായ പ്രതിഫലം നല്‍കട്ടെ آمين يا رب العالمين   എന്ന് ആത്മാര്‍ത്ഥമായി ദുആ ചെയ്യുകയും ചെയ്യുന്നു.

    സാജിദ ശരീഫ് കൊടുവള്ളി

    ഉമൈറ-യാമ്പു ക്ലാസ്സ്‌ റൂം

    സൗദി അറേബ്യ