ഇവള്‍,
വെറുമൊരഴകാർന്ന മേനിയല്ല
വെള്ളിവെളിച്ചത്തില്‍
തിളങ്ങും വർണ്ണാഭ രൂപമല്ല
ഉപഭോഗ വസ്‌തുവല്ല
ഇവള്‍,
തലമുറകളെ പെറ്റു
തന്നുദരത്തൊട്ടിലിലാട്ടിയോള്‍
മാറിടം ചുരന്നമൃതം
ജീവെന്‍റ തുടിപ്പിനേകിയോള്‍
പാരിടം വിരല്‍ത്തുമ്പിലെടുത്ത—
മ്മാനമാടും പുത്രന്
ആദ്യാക്ഷരം കുറിച്ചോള്‍,
പക്ഷേ…….
നിന്‍ പൊക്കിള്‍ കൊടിയറുത്തു പിറന്നവന്‍
പിച്ചിച്ചീന്താന്‍ കാത്തു നില്‍ക്കുന്നു
കാമക്കണ്ണുകള്‍ ചൂണ്ടയില്‍
കോർത്തിരിക്കുന്നു.
നിന്നെ എച്ചിലായ് വലിച്ചെറിഞ്ഞവന്‍
ആഹ്‌ളാദ നൃത്തം ചവിട്ടുന്നു.
അപമാനിതയായ്
ഭാരതം വീർപ്പു മുട്ടുന്നൂ!
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍