തേങ്ങുന്നു സിറിയ……..
വിതുമ്പുന്നു ഗാസ…….
ഉതിരുന്നൂ വെടിയൊച്ചകൾ മൂർദ്ധാവിൻമേലെയെപ്പോളും…
മാനവർക്കഭയമായി നാഥൻ പടച്ചൊരീജഗത്തിനെ
രണ ഭൂമിയാകുന്നോ മർത്യരും?
ചാലുകൾ തീർക്കുന്നു
ചുടുനിണം തെരുവിലായി നെട്ടോട്ടമോടുന്നീ കുരുന്നുകൾ ക്ഷുത്തിനാൽ…..
പുലരിയിൽപോലുമേ
കരിനിഴൽ വീഴുന്നു
ആസന്നമൃത്യുതൻ
കാലൊച്ച കേൾക്കവേ……
ഹർഷാരവങ്ങൾ പൊഴിക്കുമീ
പൈതങ്ങൾ പിടയുന്നു,കേഴുന്നു
ജീവ ശ്വാസത്തിനായി……..
മംഗല്യ സ്വപ്നങ്ങൾ നെയ്തൊരാ തരുണികൾ സന്ദിതരായിന്നു
ഗർഗരത്തിൻ ചുമരിനാൽ…..
കാരുണ്യമെറിയാത്ത കൺകോണിൽ ഇന്നിതാ കാമാഗ്നി കത്തിജ്വലിക്കുന്ന കാണ്കയായ്……..
ദുരമൂത്ത് വെട്ടിപ്പിടിക്കുന്ന സൗഖ്യവും ക്ഷണികമെന്നോർക്ക
നീ ജീവന്റെ സുസ്ഥിതി!!!
എവിടെ മറഞ്ഞുവോ സ്നേഹത്തിൻ സ്തുതിപാടകർ
സമാധാനത്തിൻ കുഴലൂത്തുകാർ
വേദിയിൽ ഒതുങ്ങിയോ?
ചുടലപറമ്പാവും നിമിഷാർദ്ദമൊന്നിലായ്
മർദ്ദിതർ തന്നുടെ ശാപംമീഭൂമിയിൽ……..
അധികാരഗർവ്വിൽ വിലസും നേതാക്കളെ
തരുമോ……
ഉറങ്ങാൻ ആറടി മണ്ണീ ജന്മഭൂമിയിൽ…….
ആഷ്ന സുൽഫിക്കർ
ഉമൈറ
റൂവി ക്ളാസ്സ്
ഒമാൻ.
മാഷാ അള്ളാഹ്
ما شاء الله