വീണ്ടുമൊരു പരീക്ഷക്കാലം

പഴയ സൗഹൃദമുണർത്തി വീണ്ടും
വന്നണഞ്ഞു വസന്തം ഈ ഹാദിയ ക്ലാസ്‌ മുറിയില്‍….!

കൂട്ടുകാരൊന്നിച്ചൊന്നായിത്തീർ
ന്നിടനാഴികള്‍,
നിലച്ച കാലൊച്ചകള്‍,
പുസ്‌തകത്താളുകളില്‍ മയങ്ങും ആ അക്ഷരക്കൂട്ടങ്ങളെ ഹൃത്തില്‍ പതിപ്പിക്കുവാന്‍
തിടുക്കപ്പെട്ടൊരാ നിമിഷങ്ങള്‍,

വീട്ടുജോലിയില്‍ നിന്നകന്ന,്‌
വിരുന്നുപേക്ഷിച്ച്‌,
മങ്ങിയ തിരി വിളക്കിന്നരികില്‍ ഉറക്കമിളച്ചതും,
വെളുക്കും മുമ്പെഴുന്നേറ്റു ദിന ചര്യ
എന്നപോല്‍ വീണ്ടും
അക്ഷരക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ണോടിച്ചതും,

എല്ലാം ഓർയില്‍ മിന്നവെ….
കൈവിട്ടതൊക്കെയും തിരികെ വന്നപോല്‍ കലാലയ ചിന്തകള്‍
സ്‌മരണ തീരത്തണഞ്ഞൂ…!!!

സുദൃഢമാം ഈ ഹാദിയയെ അതിരറ്റു
കാക്കുവാന്‍ ആത്മ സമർപ്പിതയാം
അമീറ ഉമൈറമാർ……

പൂവിന്റെ കാതില്‍ കിന്നാരമോതാന്‍
തിടുക്കം കാട്ടുമീ കുളിർ തെന്നല്‍ പോലെ സാന്ത്വനമോടങ്ങു നീങ്ങവെ…

ഓർത്തിടുന്നൂ ആ പഴയ പരീക്ഷാ മുറിയുടെ മൂകമാർന്നനാല്‍ച്ചുവരുകള്‍….!!!

പുതുമകള്‍ തീരാത്ത ഇല്‍മിന്റെ ആഴിയില്‍,
ഊ ളിയിട്ടിറങ്ങുവാന്‍ കൊതി പൂണ്ട,്‌ മതി വരാ കാഴ്‌ചയില്‍ ആനന്ദ സായൂജ്യമടയാന്‍
കാതോർക്കുന്നു ഈ
ക്ലാസ്‌ മുറിയില്‍ നിന്നും,

തിരു റബ്ബിന്‍ സവിധമില്‍ ഉയരുന്ന ചിറകടിത്താളങ്ങള്‍ക്കായി….!!!

    നഫീസ എ പയ്യോളി
    റിഫ ക്ലാസ്‌ റൂം
    ബഹ്‌റൈന്‍

CategoriesUncategorized

One Reply to “വീണ്ടുമൊരു പരീക്ഷക്കാലം”

  1. ما شاء الله

    …എല്ലാം ഓർയില്‍ മിന്നവെ….
    കൈവിട്ടതൊക്കെയും തിരികെ വന്നപോല്‍ കലാലയ ചിന്തകള്‍
    സ്‌മരണ തീരത്തണഞ്ഞൂ….

Comments are closed.