സ്വാതന്ത്ര്യം

മുത്വലാഖിൻെറ മൂക്കുകയറിലല്ല
പർദ്ദ  വിരോധികളുടെ
കവല  പ്രസംഗങ്ങളിലല്ല
ഫ്ലാഷ്മോബിൻെറ ഹാലിളക്കത്തിലുമല്ല
മാപ്പിളപ്പെണ്ണിൻെറ സ്വാതന്ത്ര്യം.

പാതി തുറന്നിട്ട പൂമേനിയെ
പരുന്തിനും കഴുകനും
കാണിക്ക  വെക്കുന്നതിലുമല്ല
പെൺ  കരുത്തിന്നഭിമാനം.

പെണ്ണിനെ  പരിഗണിക്കാൻ
പുരുഷനെ  പഠിപ്പിച്ച
പുണ്യ  ദീനിലാണവളുടെ സ്വാതന്ത്ര്യം.
പടച്ചവൻ  പറഞ്ഞയച്ച
പ്രവാചകൻ  പരുവപ്പെടുത്തിയ
ഉമറി(റ) ൻെ കാലത്ത്, പെണ്ണ്
പാതിരാത്രിയിലും ‘നിർഭയ’യായിരുന്നു.

വൃത്തികെട്ട നോട്ടങ്ങളിൽ
പിടയാതിരിക്കാൻ
കറപിടിച്ച ഹൃദയങ്ങൾക്ക്
കുളിരേകാതിരിക്കാൻ
തലയും തടിയും മറച്ചു
തനിമയിൽ  നടക്കലാണെൻെ സ്വാതന്ത്ര്യം.

ഷഫ്ന ജംഷാദ്
മദിന ഖലീഫ ക്ലാസ്സ്‌ റൂം   ഖത്തർ

CategoriesUncategorized

One Reply to “സ്വാതന്ത്ര്യം”

Comments are closed.