ഹാദിയാ

ഒരേ മണവും ഒരേ രുചിയും പകർന്ന എത്രയെത്ര ഒഴിവുദിനങ്ങളാണെന്നോ വെറുതെയീ പ്രവാസത്തിൽ നീങ്ങിപ്പോയത്….?

എന്നോ മടക്കിവെച്ച പുസ്തകത്താളും മഷിക്കുപ്പിയും ഹൃദയ വേദനയായ് എത്ര രാവുകളിലാണെന്നോ ഉറക്കം കെടുത്തിയത്..?

നന്മകളിൽ പാറിപ്പറക്കാൻ കൊതിച്ചിരുന്നപ്പോഴും നന്മതിന്മതൻ വരമ്പുകളേതെന്ന് ചൊല്ലിത്തരുവാനൊരു കൂട്ടിനെ തേടിയലഞ്ഞതെത്രയെന്നോ?

പഠിച്ച് പഠിച്ച് മുന്നേറാൻ ഇനിയവസരങ്ങളുണ്ടാവില്ലല്ലോ എന്നോർത്ത് വിതുമ്പലുകളടക്കിയ എത്രയെത്ര പെൺമാനസങ്ങളെന്നോ??

നാട്ടോർമകളുടെ നോവകറ്റാൻ ,സന്തോഷ സന്താപോർമ്മകളും രുചികളും പങ്കുവെയ്ക്കാൻ സൗഹൃദങ്ങളേറെയുണ്ടെങ്കിലെന്ന് ആശിച്ച പ്രവാസിനാരികൾ എത്രയെന്നോ??

ചോദ്യങ്ങൾകൊക്കെയും  ഉത്തരമായിതാ പ്രവാസിപ്പെൺപ്പടയെ

ഇരുലോക വഴിയിലും മുൻനിരയിലെത്തിക്കാൻ തണലായ്
സ്നേഹമായ്
കരുത്തായ് ‘”ഹാദിയ'”!!
ദിനങ്ങൾക്കൊക്കെയുമിന്ന് മഴവിൽ വർണ്ണങ്ങളാണ്,
വെറുതെയിരിപ്പിന്ടെ കയ്പ്പുരസങ്ങളില്ലിന്ന്, ഒഴിവിലായിട്ടൊരു നേരം പോലുമില്ലിപ്പോൾ, മറന്നുവെച്ചിരുന്ന എഴുത്തിലും വായനയിലുമാണിന്നെല്ലാരും, അറിവിന്ടെ പലരുചികളറിഞ്ഞ്, പുതുസൗഹൃദങ്ങളിൽ മനം കുളിർന്ന്,
നന്മയിലായ് മുന്നോട്ട് മുന്നോട്ട് കുതിക്കുകയാണിന്നെല്ലാരും..

ഹൃദയം നിറഞ്ഞൊരീ വേളയിൽ ഒരേ സ്വരത്തിൽ പ്രാർത്ഥിച്ചീടുന്നു ഞങ്ങൾ “കൂടെ നിർത്തേണമേ എന്നുമീ ഹാദിയാത്തണൽ”

സ്വഫിയ സലീം
ബത്ഹ ക്ലാസ്സ്റൂം 
റിയാദ്
സഊദി അറേബ്യ
CategoriesUncategorized

5 Replies to “ഹാദിയാ”

Comments are closed.