ദൃഷ്‌ടാന്തം

ഗഗന മണ്ഡല ഗോളങ്ങളെ
അതിശയമാം വിധം അടുക്കിയവനേ,
അതിഌള്ളില്‍ താരക ദീപങ്ങളെ
അണിയൊച്ചൊരുക്കിയ നാഥനേ,

കത്തിജ്ജ്വലിക്കും സൂര്യ ഗോളവും
വിഭിന്ന രൂപമില്‍ വർണ്ണാഭമായി തെളിയുന്നൊരാ തിങ്കളും

ആകാശ ഗംഗയില്‍ നീന്തിത്തുടിക്കും
അനന്തമാം ഗോളങ്ങളും,

കരയും കടലും വയലുകളും
മാമലയും പുഴയും കാടുകളും

മാനവനെയും വാനരനെയും
സമസ്‌തലോക സൃഷ്‌ടികളെയൂം
സൃഷ്‌ടിച്ചവനെ പരിപാലകനെ

വഴി കാണിക്കും മാർഗദർശകനെ
എല്ലാം നിന്‍ കഴിവ്‌!
നിന്‍ കനിവ്‌!
നിന്‍ കാരുണ്യം!
നിന്‍ ദൃഷ്‌ടാന്തം!

     നഫീസ എ
     റിഫ ക്ലാസ്‌ റൂം
     ബഹ്‌റൈന്‍

CategoriesUncategorized