ആത്മനൊമ്പരം

കൊതിയോടെ ഞാനെന്നും കാത്തുസൂക്ഷിക്കുന്നൊരു
മരതകമാണെൻ ഉമ്മയെന്നുള്ളിലെന്നും
ആവോളമാസ്വദിച്ചോടിയടുത്തെത്താൻ
കൊതിതുള്ളും മനസാണെനിക്കന്നുമിന്നും
വിധിയെന്ന നാല് ചുവരിനുള്ളിൽ
അടിയേറ്റു വീണൊരു വേഴാമ്പൽ ഞാൻ
ജീവിതമെന്തെന്നറിയും മുൻപേ
ആ വിധികൂട്ടിലകപ്പെട്ടു ഞാൻ
തേങ്ങുമെൻ നൊമ്പരമുള്ളിലൊളിപ്പിച്ചു
വിധിമെനയുന്നോരാ പാതയിലൂടെ ഞാൻ
ഏകാകിയായി നടന്നു നീങ്ങി
അക്കരെ കാണാനായില്ലെനിക്കിന്നോളം
ഇനിയെത്ര കാതം ബാക്കിയെന്നറിയില്ല
കാലന്റെ കാലൊച്ച അലയടിച്ചീടുന്ന
കാലമിങ്ങടുത്തെത്തിയെന്നെന്നുള്ളം മന്ത്രിച്ചു
ഇനിയെത്ര വേഷങ്ങൾ ആടിതീർത്തീടേണം
അറിയില്ലതെനിക്കന്നുമിന്നും
ബാല്യത്തിൽ വേർപെട്ടെൻ മാതാവിൻ ചാരത്തു
പൊന്നോമലായിചേർന്നീടേണം
കത്തിജ്വലിക്കുമൊരോർമയായാചിത്രം
എന്നുള്ളിലെന്നുമലയടിച്ചീടുന്നു
ഉമ്മയില്ലാത്തൊരു കുഞ്ഞിന്റെ വേദന
മറ്റാർക്കും ചിന്തിക്കാനാവില്ലൊരിക്കലും
മനസിന്റെ മരത്തകച്ചെപ്പിനുള്ളിൽ
നക്ഷത്രമാണെനിക്കെന്നുമ്മയെന്നും
കുഞ്ഞിളം മേനിയെ വാരിയെടുക്കുന്ന
വാത്സല്യമാണെനിക്കെന്നുമ്മയെന്നും
വിടപറഞ്ഞകലുമ്പോളുള്ളം പിടയുന്ന
മാതൃത്വമാണെനിക്കെന്നുമ്മയെന്നും
എന്മനം തേങ്ങുമ്പോളോടിവരുന്നൊരു
നല്ലോർമയാണെനിക്കെന്നുമ്മയെന്നും
സ്വപ്നത്തിൽ വന്നെന്നെത്തഴുകിത്തലോടുന്ന
മാലാഖയാണെനിക്കെന്നുമ്മയെന്നും
ആരോരുമറിയാതെ  എന്നുള്ളിലെന്നെന്നും
പിടയുന്നൊരോർമയാണെനിക്കെന്നുമ്മയെന്നും
ആയുമ്മ പൈതലായുള്ളൊരു ജീവിതം
ഹ്രസ്വമാക്കിയൊരെൻ ജഗദീശ്വരാ
ശാശ്വതമായൊരാ വാഗ്ദത്ത ഭൂമിയിൽ
നൽകുമോ നീയെനിക്കാ പൊന്നുമ്മതന്നുടെ
കണ്മണിയായൊരു ശിഷ്ടകാലം
പാപിയാമെന്നുടെ കയ്കളെനീട്ടി
കണ്ണീരുതൂവിഞാൻ കേഴുന്നുനിന്നോട്
പൈതലാം കുഞ്ഞിന്റെ തേങ്ങലായി കണ്ടുനീ
ഉത്തരം നൽകണേ രാജാധിരാജാ
സെബ അബ്ദുൽ അസീസ് 
ഉമൈറ,മലാസ് ക്ലാസ്സ്‌റൂം 
റിയാദ്, സൗദി  അറേബിയ
CategoriesUncategorized

6 Replies to “ആത്മനൊമ്പരം”

  1. Masha Allah….nombaram unarthunna varikal……hridhyamaya kavitha…….

  2. ?Allahu ummaye sorghathilvech kand sandoshikkan thaufeeq cheyyate aameen..

Comments are closed.