നഷ്ടബോധം

കാലത്തിൻ കാല്പനികതയിലുഴലുന്നൊരെൻ മനം
കാന്തിക ശക്തിയാൽ ചലിക്കുന്നോരെന്നധരം

ആത്മാവ് നഷ്ടമായൊരെന്നന്തരംഗം
ആത്മനിന്ദതൻ വിളനിലമായിമാറി

ബാല്യകൗമാരങ്ങൾ എന്നിൽനിന്നോടിയൊളിച്ചു
യൗവനം വന്നു പോയതറിഞ്ഞീല

എൻ തലനാരിഴ തന്നിലെ വെള്ളിവെളിച്ചം
വാർധക്യംവന്നെത്തിയെന്നെന്നോട് വിളിച്ചോതി

ഈ ജന്മമെന്തിനായ് ചിലവിട്ടെന്നറിയാതെ
നഷ്ടബോധത്തിലൂളിയിട്ടിറങ്ങി ഞാൻ

എൻ ജന്മമങ്ങനെ നീളുന്ന നേരത്ത്
ഓർത്തുപോയ് ഞാനെന്റെ പൂർവ്വകാലം

നിറങ്ങളാൽ മോടി പിടിപ്പിച്ചൊരെൻ മനം
ബാല്യകൗമാരങ്ങൾ താണ്ടി യൗവനത്തിലെങ്ങോ നഷ്ടമായെനിക്കാ
വര്ണാഭമൊക്കെയും

ബാക്കിയായൊരെൻ ആയുസ്സ് മാത്രം
എന്നും വ്യഥാ കാത്തിരിക്കുന്നു

വര്ണാഭമൊക്കെയും തിരിച്ചെത്തും കാലത്തെ
കാത്തു കാതങ്ങിനെയിരിക്കുന്നു ഞാനിന്നും

മാറ്റത്തിന്നലയോലി കേൾക്കുന്ന കാലത്തെ
കാത്തു കാതങ്ങിനെയിരിക്കുന്നു ഞാനിന്നും

 സെബ അബ്ദുൽ അസീസ്
 ഉമൈറ, മലാസ് ക്ലാസ്സ്‌റൂം
 റിയാദ്, സൗദി അറേബിയ

 

CategoriesUncategorized

4 Replies to “നഷ്ടബോധം”

Comments are closed.