ചേരിപ്പോരിന്റെ പടുകുഴിയിൽ
ജീവിതം ഹോമിച്ച യസ്രിബ്
നിനച്ചിരുന്നോ?
ലോകൈകനായകന്റെ
പാദപതനം കൊണ്ട്
മദീനയെന്ന മലർവാടി-
യാ കുമെന്ന്.
മദീനയുടെ മക്കൾക്ക്
അൻസാർ എന്ന
മഹത് നാമം
മുത്ത് നബി നൽകിയപ്പോഴും
ഇസ്ലാമിന്റെ വളർച്ചയ്ക്കും
ഉയർച്ചയ്ക്കും സാക്ഷ്യം
വഹിച്ചപ്പോഴും.
മക്കാവിജയത്തോടെ
മുശ്രിക്കുകൾക്കു മേൽ
വിജയത്തിന്റെ പതാക
നാട്ടിയപ്പോഴും.
തങ്ങളുടെ ഹബീബ് സ്വഗേഹം
ഉപേക്ഷിച്ച് തിരികെ
എത്തുമെന്നോ?
ഉലകത്തി നന്ത്യം വരെ
മുഹിബ്ബീങ്ങളുടെ സ്വലാത്തും
സലാമും കൊണ്ട് കണ്ണുനീർ
സ്നേഹധാരയായ് അണപ്പൊട്ടി
ഒഴുകുന്ന….
ലോകത്തിന്നുത്തുംഗ ശൃംഗത്തിൽ
നിലകൊള്ളുന്ന
ചരിത്രമുറങ്ങുന്ന മണ്ണിന്നു ടമയാ-
വുമെന്നൊരിക്കലെങ്കിലും
നിനച്ചിരുന്നോ?
രിഫ്സസലിം
ഉമൈറ- ഗുബ്രക്ലാസ് റൂം
ഒമാൻ
????