സ്‌നേഹം

സ്‌നേഹം നഷ്‌ടമാവുമീ കാലം
കാലത്തിന്‍ കലൊച്ചകള്‍ക്കു മീതെ
ചോദ്യ ചിഹ്നമയവശേഷിപ്പൂ
സ്‌നേഹമിന്നെവിടെ……

മാതാ പിതാ ഗുരൂ സഹോദരാ
സഹോദരി കൂട്ടു കുടുംബാതി
അയല്‍പക്കാ ഭാര്യാ ഭർതൃ
സ്‌നേഹമിന്നെവിടെ?

സ്‌നേഹമുണ്ടിന്നെവിടെയും
അമ്മിഞ്ഞ ഌകരും അരുമക്കിടാങ്ങളോട്‌  മുതല്‍ അമ്മൂമ്മയോട്‌ പോലും

പക്ഷേ…….

ആ സ്‌നേഹമിന്ന്‌ ഒരു പുറം
കാമത്തിന്‍ വഴിയില്‍ നിർണ്ണയാ
തീതമായി.
മറു പുറം സ്വാർത്ഥ
താല്‍പര്യങ്ങള്‍ക്കായി മാത്രം
അവശേഷിപ്പൂ……

എന്ത്‌ പറ്റി ഈ മാനവകുലത്തിനിന്നിവർ മിണ്ടാപ്രാണിയാം ജീവ
ജാലങ്ങള്‍ക്കു പോലും ലജ്ജയാം
വിധം അധഃപതനത്തിന്നാഴിയില്‍
ആപതിച്ചുവോ…….?

ഏവരും കേഴുന്നു ഇന്ന്‌ നിഷ്‌കള
ങ്കമാം സ്‌നേഹത്തിനായ്‌,
സ്‌നേഹമെന്ന മൂല്യച്ചുതി അഌ
ഭവിച്ചിടും ഇ യുഗത്തില്‍,

സ്‌നേഹത്തിന്‍ മന്ത്ര ഗീതമോതാന്‍
സ്‌നേഹക്കടലാം മുത്ത്‌ ദൂതരെ
സ്‌നേഹാമൃതമാം വചനങ്ങള്‍
ഹൃദയത്തിലേറ്റുക നാം!

    നഫീസ എ
    റിഫ ക്ലാസ്‌ റൂം
    ബഹ്‌റൈന്‍

CategoriesUncategorized

One Reply to “സ്‌നേഹം”

Comments are closed.