പുണ്യ റജബ്

പുണ്യ റജബ്….. ന്റെ പൂമുത്   ﷺ   ഇന്നലെയുടെ  കഥ പറയുന്ന ഖുദ്‌സും കടന്നു…. ബുറാഖിൻ ഇരിപ്പിടത്തിൽ മലക്കുൽ അമീനിൻ عليه سلام അകമ്പടിയോടെ.. …. പ്രപഞ്ചാധിപനിലേക്കു….. ഹബീബ് ﷺ ഹബീബിലേക്കു   جل جلاله മിഹ്റാജ് നടത്തിയ പൊൻ രാവ്
ഇവളെത്ര ഭാഗ്യവതിയാ……. ആ വിശുദ്ധ ഉമ്മത്തിൽ ആണെല്ലോ ഇവളും പിറന്നു വീണത്…… അൽഹംദുലില്ലാഹ്    …ഒരു അമ്പിയാ മുർസലുകൾക്കും….. ഇത്പോലൊരൊരു ബഹുമതി റബ്ബ് കൊടുത്തിട്ടുമില്ലാ.. എല്ലാം അവിടുത്തെ ഹബീബിനായി  ﷺ……റബ്ബ് സമ്മാനിച്ചതാണെല്ലോ….. ആദം നബിയോർ عليه سلام വലിയുമ്മ ഹവ്വ ബീവിക് رضي الله عنها  മഹ്റായി നൽകിയത്…. തിരു സ്വലാത്താണെത്രെ… ….അവരുടെ  കൊച്ചു മക്കളാണെല്ലോ നമ്മളും……. അപ്പോൾ നമ്മുടെ പരമ്പര തുടങ്ങുന്നത് തന്നെ തിരു നൂറിൽ ﷺവെച്ചാണ്.
പുന്നാര പൂവിൻ ﷺ പ്രിയഭാര്യമാർ رضي الله عنهن  വിശ്വാസിലോകത്തിന്റെ മാതാക്കളാണെന്നു റബ്ബിൻ   പാവന കലാം പഠിപ്പിക്കുമ്പോൾ…… അവരുടെ  പ്രിയതമനായ  മുസ്തഫാ ﷺ തങ്ങൾ…. നമ്മോടു എത്ര ബന്ധമുണ്ട്
അറിയില്ലാ പൊന്നൊളി ത്വാഹാവെ.. .ﷺഅവിടുത്തെ പദവികൾ പറയാനോ എഴുതാനോ…. ഒന്നും ഇവൾക്ക് കഴിയില്ല…  അശക്തയാണെ….
എങ്കിലും…. പാപിയാമിവൾക്കും ഒരു ആശയുണ്ടെ…… ന്റെ മാണിക്യമുത്തു ﷺ ഏഴാനാകാശത്തേക്കു  മിഹ്റാജ് നടത്തിയതു പോലെ  അല്ലാ… അതിലും  ഒരിത്തിരി അംശം മതി. ഒരു മിഹ്റാജ്  ഇവളും  കൊതിക്കുന്നു കരളേ …ﷺ… മിഹ്റാജ് നടത്തിയ  പനിനീർ മൊട്ടിൻ മൃദുലമാം തിരു പാദത്തിനു കീഴിലേക്കൊന്ന് ഇവൾക്കും ഇഴഞ്ഞിഴഞ്ഞെങ്കിലും  എത്താൻ ആശയാക്ണൂ മുത്തേ… ﷺ ആ ഖദ്‌മേ മുബാറക് ഈ പാപിക് മോഹിക്കാനാകുമോ  വേണ്ടാ… രാജാക്കളുടെ വജ്രകിരീടങ്ങൾ അടിയറവു പറയുമേ തിരു മുത്തിൻ ﷺന’ലേ മുബാറക്  ഇവൾക്ക് കിരീടമായി കിട്ടിയാൽ ഇവളെന്തൊരു ഭാഗ്യവതിയാ…. അതിനും അവകാശമില്ലലോ….. …… തിരു പാദുകം ഉമ്മ വെച്ചു നടന്ന ഭാഗ്യമേറിയ മണൽത്തരികൾ മാടിവിളിക്കുന്നു…      എന്നിട്ടും…ഇവൾ  വിളികേൾക്കതെന്തെ……
Shanida Abdulla
Mathra classroom. Oman
CategoriesUncategorized