പുളിങ്കുരു
വളപ്പൊട്ടുകൾ
വെള്ളത്തണ്ട്
മയിൽ പീലികൾ
എല്ലാം
ബാല്യകാലത്തിന്റെ
സ്മരണകൾ
പുസ്തക സഞ്ചിയും
മുനകൂർപ്പിച്ച
പെൻസിലും
കൗമാരത്തിന്റെ
കൂട്ടുകാർ.
മൊബൈൽ
യൗവനത്തിന്റെയും,
കണ്ണടയും
ഊന്നു വടിയും
വാർദ്ധക്യത്തിന്റെയും
സഹചാരികൾ.
മീസാൻ കല്ലുകൾ
ഭൂമിയിൽ
ജീവിച്ചൊടുങ്ങിയതിന്റെ
നിത്യ സ്മാരകവും
സൈനബ് അബ്ദുറഹ്‌മാൻ
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ
Masha Allah…..
Ente orma pinnam purangalilekku poyi.
MashaAllah