കൊലവിളി നിലവിളിയെങ്ങും
പശുക്കുളമ്പിലമരുന്നു
ചാട്ടയടി പുളഞ്ഞുള്ള
നെടുനിശ്വാസങ്ങള്‍,
തല്ലിച്ചതക്കലും കെട്ടിത്തൂക്കലുമായ്
ആനന്ദ നൃത്തം ചവിട്ടുന്നു
ഈ ദേശത്തിന്‍ കാവലാളുകള്‍,
ഭക്ഷ്യ വസ്‌തുവോ ദിവ്യരൂപമോ
അവ്യക്തമാം വിധം
ഇടയില്‍ കിടന്നുഴലുന്നു വൈരികള്‍.
അടുപ്പില്‍ വേവും മാംസച്ചട്ടിയില്‍ പതിയൂം നോട്ടമില്‍
നര ഹത്യ പടരുന്നു കനിവേതുമില്ലാതെ ഈ മണ്ണില്‍.
ഗോക്കളെ നാമം വാഴ്‌ത്തുവാനാ
നെട്ടോട്ടമെങ്കില്‍, പാവം മഌഷ്യനെ കുഴിമാടമില്‍ തള്ളിയോ…
നിങ്ങള്‍ തന്‍ കർമ്മോത്സുക്യം…
വിവരിപ്പിന്‍ ലവലേശമെങ്കിലും
ക്രൂരമാം ഈ ആക്രമണങ്ങള്‍ തന്‍ ചേതോവികാര രഹസ്യം…
ഗോ മാതാമെന്നോമന പ്പേരില്‍
ഇന്ന് നാല്‍ക്കാലി വാഴുന്നു,
മാനവ പുത്രന്റെ ജീവന്നുമേല്‍
ഇന്നതു ഭീഷണിയായി
നില നിന്നിടുന്നൂ.
മതേതരത്വത്തിന്‍ മഹിതമാം മൂല്യങ്ങള്‍ നെഞ്ചിലേറ്റും മഹത്തരമാം ഈ
രാജ്യത്തിന്‍ കൂടപ്പിറപ്പുകള്‍ തന്‍
സ്വാസ്ഥ്യം കെടുത്താന്‍ വിധം
ഗോക്കള്‍ ചമഞ്ഞുവോ….?
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍