മോളെ ആസിഫാ…

ഒരു  ചിത്ര ശലഭമായി
ഭൂമി തൻ സ്വർഗീയാരാമത്തിൽ
പാറിപ്പറന്നു നീ…
എവിടെയാണു നീ ചിറകറ്റു വീണത്   ?
ആരാണു നിൻ ചിറകരിഞ്ഞെടുത്തത്!
ഇട്ടേച്ചു പോയ പുസ്തകത്താളുകൾ ഇന്നു
കണ്ണീർതൂകുന്നുണ്ടാകണം
ഇനി വരില്ലൊരിക്കലും തന്നോട് കൂട്ടുകുടാനെന്നുമോർത്തു …,
അനുജത്തി……നീ വാഴ്ക
ഉടയവന്റെ സ്വർഗത്തിൽ
ഉലകിലെ സ്വർഗം വർഗീയ
കോമരങ്ങൾക്  തീറെഴുതിയിരിക്കുന്നു
ഇനിയും എത്ര ആസിഫമാർ…  .  ചുടുനിണമൊഴുക്കണം  ..
ആർഷ  ഭാരതത്തിനു വേണ്ടി…..

 

Shanida Abdulla
Mathra, oman
CategoriesUncategorized