മതമെന്തറിയാത്ത പിഞ്ചിളം മേനിയിൽ
മതാന്ധതയുടെ ബീജം പുരട്ടി
കാമം തീർക്കാൻ
എന്ത് മുഴുപ്പാ മതഭ്രാന്തർ കണ്ടത്..?
കരൾ പിടച്ചീടുന്നു മാനവാ…
സ്വപ്നങ്ങളുടെ പൂന്തോപ്പിൽ തേൻനുകരേണ്ട
കൊച്ചുശലഭത്തെ
ചിറകൊടിച്ച് ചതച്ചുകളഞ്ഞ കിരാത ജന്മമേ….
നിന്നെ മനുഷ്യനെന്ന് വിളിക്കാമോ…?
നൽകാലിയെന്നും വിളിക്കാമോ …?
കാമം തീർക്കാൻ നിനക്കൊരു
ദ്വാരം മാത്രം മതിയെന്നാണോ…?
പിഞ്ചിളം മേനിയുടെ പിടച്ചിൽ കണ്ട് പിടയാത്ത
സാത്താനിൻ ഹൃത്തുമായ്
എന്തിനീ ഭൂവിൽ മർത്യനായ്
ജനിച്ചു കാട്ടാളാ…..
ഒരു വിത്ത് പോലും നിന്റെ ശുക്ലത്തിൽ
നിന്നീഭൂവിൽ മുളക്കാതിരിക്കട്ടെ …
മൊട്ടിൽ നിന്നും വിടരുംമുമ്പേ
പിച്ചിച്ചീന്തിയ കുഞ്ഞുമൊട്ട്
കണ്മുന്നിൽ കാണേണ്ടി വന്ന
അമ്മ മനസ്സിന്റെ വേദന പകർത്താൻ
ഏതുഭാഷയിലെ വാക്കുകളാണ് കടമെടുക്കുക…?
ആസിഫാ….
നിന്റെ ആർത്തനാദം
അമ്മ മനസ്സുകളിൽ തുളച്ചു കയറുന്നുണ്ട്
ഞങ്ങൾ ചലിപ്പിക്കുന്ന തൂലികക്കും,ശബ്ദത്തിനും
വെറും സെൻസേഷണൽ ന്യൂസുകളുടെ
വിലയേയുള്ളു കുഞ്ഞേ…
കാരണം ഇത് ഡിജിറ്റൽ ഇന്ത്യയാണ്.
മത മൈത്രിക്ക്
കേളികേട്ട ഭാരതമണ്ണിൽ
നിയമവും പോലീസും കോടതിയും
ഭരണവൈതാളികന്മാർക്ക്
ചൂട്ട് പിടിക്കുകയാണ്.
&nbp;
സൈനബ് അബ്ദുറഹ്‌മാൻ
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ
MashaAllah ???
Mashaaallah ? ? ?
Masha allah good
Masha allaah
Masha Allah …….
This is the only way we can express our protest, as a female.
MashaAllah
Masha Allah,
strong feelings and words,
words are sharper than knives….
expecting more lines ….
Ma sha Allah