ലോക മനസ്സിനു നൊമ്പരം നൽകി
മൺമറഞ്ഞോ പൊന്നു മോളെ ആസിഫ
ആർ. എസ് .എസ് ൻ മനുഷ്യ മൃഗം
പിച്ചി ചീന്തിയോ നിൻ പൂമേനി
പവിത്രമായ നിൻ പൂമേനി
മനുഷ്യ കുരുതി നൽകിയ മത ഭ്രാന്തർ
കീറി മുറിച്ചില്ലെ കുരുന്നിനെ വലിച്ചിഴച്ചില്ലെ
പവിത്രമാം കാശ്മീരിൻ മണ്ണിനെ
മനുഷ്യ മൃഗത്തിൻ മുഖം മൂടി മണിയണിഞ്ഞ്
വർഗ്ഗീയതയുടെ ലഹരി പിടിച്ച്
നരബലി നടത്തി അശുദ്ധമാക്കിയ കാട്ടാള
ആ പിഞ്ചു പൈതലിൻ ദയനീയ രോദനം
നിൻ ചെവിയടപ്പിച്ചോ നരഭോജി
ഭാരത സ്ത്രീ തൻ ഭാവ ശുദ്ധി
പാടി പുകഴ്ത്തിയ കവിമാരെ
തച്ചുടച്ചില്ലെ കിരാതർ, അശുദ്ധമാക്കിയില്ലെ സ്ത്രീ ശുദ്ധി,
ഭൂത കാലത്തിൽ നിൻ മകളായി പിറന്നതെൻ,
അഭിമാനമായി ഞാൻ കരുതിയിരുന്നു ഭാരതാമ്മെ
വർത്തമാനത്തിൽ ഞാൻ അപമാനമായി,
കരുതിടുന്നു നിൻ മകളായി പിറന്നതിൽ
നീതി നൽ കിടണേ യാ അല്ലാഹ്! പൊന്നു മോൾക്ക്
ഷഹീദിൻ പ്രതിഫലം നൽകിടണേ യാ അല്ലാഹ്….
കാട്ടു മൃഗത്തിൽ കരിന്തോലണിഞ്ഞ
കാമവെറിയനു കൊലക്കയർ നൽകിടണേ യാ അല്ലാഹ്….
ഉത്തരം നൽകീടണെ കരുണാനിധിയേ…..
നീതി നൽകീടണേ കാരുണ്യവാനെ …….
സബിതാ മുജീബ്,
ഉമൈറ,
മലാസ് ക്ലാസ്റൂം,
റിയാദ്,
സൗദി അറേബ്യ
ma sha allaah….ma sha allaah
Masha allah good