എൻറെ ഹബീബിന്റെ ഹബീബായ മുത്ത് നബി സല്ലല്ലാഹു അലൈഹിവ സല്ലമയെപ്പറ്റി രണ്ടുവരി എഴുതാനുള്ള മോഹം കലശലായപ്പോൾ പേനയും കടലാസും എടുത്തതാണ്. ഒരു എഴുത്തുകാരന്റെയും ഭാവനയിലൊതുങ്ങാത്ത, ഒരു പ്രാസംഗികന്റെയും വാക്കുകളിലൊതുങ്ങാത്ത, അങ്ങയെപ്പറ്റി ഈ പാപി എന്തെഴുതാനാണ്. നബിയെ…. ഈ പ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെട്ടത് അങേക്ക് വേണ്ടിയല്ലയോ! അങ്ങില്ലെങ്കിൽ ഈ ഭൂമിയുണ്ടോ, ഏഴാകാശങ്ങളുണ്ടോ, കോടാനകോടി ജീവജാലങ്ങളുണ്ടോ? അങ്ങില്ലെങ്കിൽ ഈ പ്രപഞ്ചം തന്നെ ശൂന്യമല്ലയോ! വിശ്വാസികൾക്ക് അഭയവും ആശ്വാസവും വിമോചകനും എല്ലാം എല്ലാം അങ്ങുതന്നെയല്ലയോ!! ആരാധിക്കാൻ ഒരു ഇലാഹുണ്ടെന്നു ഞങ്ങൾക്ക് പറഞ്ഞുതന്നത് അങ്ങാണ്. സ്വർഗ്ഗ നരകങ്ങളെപ്പറ്റി പറഞ്ഞുതന്നതും അതിലേക്കുള്ള വഴി കാണിച്ചുതന്നതും അങ്ങുതന്നെ, അങ്ങെത്ര മാത്രം ഞങ്ങളെ സ്നേഹിച്ചു. വഫാത്തിന്റെ സമയത് പോലും അങ്ങ് വിലപിച്ചത് ഞങ്ങളെയോർത്തല്ലേ. എന്തിനേറെ ഖബറിലേക്ക് എടുത്ത് വെക്കുമ്പോൾപോലും അങ്ങു മന്ത്രിച്ചത് ഞങ്ങളെപറ്റിയല്ലയോ, അതിലൊരു അംശം പോലും തിരിച്ചുതരാൻ ഈ പാപിക്ക് കഴിയുന്നില്ലല്ലോ, നബിയെ യോഗ്യതയൊന്നുമില്ലെങ്കിലും അടങ്ങാത്ത ആശയുണ്ട് നബിയെ സ്വപ്നത്തിൽ ഒരുതവണയെങ്കിലും അങ്ങയെ ഒന്ന് ദർശിക്കാൻ, അങേയ്യ്ക്ക് കടന്നുവരാൻ മാത്രം പവിത്രമല്ല ഇവളുടെ ചിത്തമെന്നറിയാം നബിയെ, ചുട്ടുപൊള്ളുന്ന യസ്‌രിബിനെ തണുപ്പും കുളിരുമുള്ള മദീനയാക്കിയത് അങ്ങയുടെ പാദസ്പർശമല്ലയോ. പാപഭാരം കൊണ്ട് കറുത്തുപോയ ഇവളുടെ ഖൽബിലും ആ തിരുപാദം ഒന്ന് സ്പർശിക്കാമോ നബിയെ. ദിഹ്‌യാത്തുൽ ഖൽബിയെ അങ്ങ് ഇരു കരങ്ങളും നീട്ടി സ്വീകരിച്ചില്ലേ, ഉമർ (റ) യെ തനിത്തങ്കമാക്കി മാറ്റിയതും അങ്ങയുടെ തസ്കിയതല്ലേ , അങ്ങിനെ എത്രയെത്രപേർ !! അതിലൊരാളായി ഇവളെയും കൂടെ ചേർക്കമോ ഹബീബേ!!!
സറീന ഫൈസൽ
അമീറ
ഹാദിയ വിമൻസ് അക്കാദമി
ഉമ്മുൽ ഹസ്സം ക്ലാസ് റൂം
ബഹ്‌റൈൻ
👌👌
ഒരു പാപിയുടെ വിലാപം.. 👍👍👍