ന്റെ ബദരീങ്ങളെ…

ചെറുപ്പത്തിലേ മനസ്സകമിൽ പതിഞ്ഞുപോയൊരു നാമമത്രെ ഇതു. ചിന്താശകലങ്ങളെ പതിനാലു  നൂറ്റാണ്ടു പിന്നിലേക്കു നടത്തിച്ചാൽ….. ഉറ്റവരുടെ ഇടയിൽ നിന്നും സർവവും ത്യജിച്ചു വിശ്വാസ സംരക്ഷണത്തിന് വേണ്ടി തിരുമദീനയിലേക്കു പലായനം ചെയ്തവർ. അവിടുത്തേക്കും ദ്രോഹിക്കാൻ ഒരുമ്പെട്ട് വന്ന ശത്രുവ്യൂഹം….. അവസാനം സഹികെട്ടു പുണ്യ റമളാനിൽ ബദർ രണാങ്കണത്തിൽ സത്യവും അസത്യവും ഏറ്റുമുട്ടി..  ആകാശം പൊടിപടലം കൊണ്ട് മൂടി. വാളുകൾ മിന്നൽ പ്രയോഗങ്ങൾ നടത്തി… മദ്യവും മദിരാശിയും ഖുറൈശി പടകു ആവേശം വിതറിയപ്പോൾ. തക്ബീറിൻ മധുമന്ദ്രങ്ങൾ ആകാശം പൊട്ടുമാർ ഉച്ചത്തിൽ മുഴങ്ങി…. അതാ വരുന്നു വാനലോകത്തു നിന്നും റബ്ബിൻ മലായിക്കത്… അദൃശ്യരാം അവരും പടപൊരുതി…..  അവസാനം വമ്പന്മാർ വീഴുക തന്നെ ചെയ്തു..  ഉത്ബതും ശെയ്‌ബത്തും അബുജഹലും… എല്ലാം മണ്ണിലടങ്ങി..  മുന്നൂറ്റി പതിമൂന്ന്  സ്വഹാബാ കിറാം റബ്ബിൽ തവാക്കുലാക്കി *മുത്തുനബിയുടെ ﷺ*…. കീഴിൽ അണിനിരന്നു വെന്നിക്കൊടി പാറിച്ചില്ലായിരുന്നുവെങ്കിൽ…. ഇന്നീ ഉലകിൽ ഈ പാവന ദീനിന് വെളിച്ചംപ്രഭ പരത്തിടുമോ…  *അല്ലാഹു അക്ബർ….*
പാവന ദീനിന് കാവലാളുകളായി റമളാനിലെ ക്ഷീണത്തെക്കാൾ അചഞ്ചല വിശ്വാസ ദാർഢ്യവുമായി പടക്കളത്തിലേക്കു കുതിച്ച അസ്ഹാബുൽ ബദരീങ്ങളെ…. ങ്ങൾ ജീവിക്കും ഖിയാമത്തോളം ഈ ഉമ്മത്തിന്റെ ഖൽബിൽ. കുറച്ചു പേര് ഇറങ്ങീക്ക് ബദരീങ്ങളെ വിളിച്ചു തവസ്സുലാക്കൽ.. ബദർ ദിനത്തിലെ ചോറ് കഴിക്കൽ ഇതൊന്നും ഓൽക്ക് ദഹിക്കുന്നില്ലാന്ന്… എല്ലേലും ഇബ്‌ലീസ് നും കൂട്ടർക്കും(ല. അ ) ങ്ങനത്തെതൊക്കെ ങ്ങന്യാ ല്ലേ ഇഷ്ടപ്പെടാ…. ഓലെ  ചങ്ങായിമാരെയല്ലേ ഈ വീരശൂരർ നിലംപരിശാകീത്…
ദണ്ണം വബാ വസൂരിയും
മറ്റുള്ള  ദീനമടങ്കലും
ബദരീങ്ങളെ ബറകതിനാൽ ശിഫയാക്കണം യാ റബ്ബനാ….
എന്തൊരു റാഹത്താണ് ല്ലേ ഇങ്ങനൊക്കെ തവസ്സുലാക്കി റബ്ബിനോട് ചോദിക്കുന്നത്….
നാളെ സ്വർഗീയ ആരാമത്തിൽ പച്ചക്കിളികളായി പാറിക്കളിക്കുന്ന ശുഹദാക്കൾ… അവരെ സ്നേഹിക്കുന്ന കാരണത്താൽ അവരോടൊത്തു  നമ്മെയും നമുക്ക് വേണ്ടപെട്ടവരെയും നമ്മെ ഇഷ്ടപെടുന്നവരെയും നിൻ  പറുദീസയിൽ  ഉൾപ്പെടുത്തണെ അല്ലാഹ്
ആമീൻ യാ അല്ലാഹ്
Shanida Abdulla
Mathra class room Oman