നോമ്പിനെ വരവേല്‍ക്കാന്‍ പുത്തന്‍ ചട്ടിയും

       ശഅബാന്‍ രാവ്‌ പിറക്കുന്നതോടെ പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍  ഏറ്റവും തിരക്ക്‌ പിടിച്ചതാണ.്‌ മദ്രസയിലെ ക്ലാസ്‌ മുറികള്‍ വെള്ളമൊഴിച്ചു കഴുകുന്ന പണിയാണ്‌ ആദ്യം. പിന്നെ മദ്രസയോടു ബന്ധപ്പെട്ട പള്ളിയിലെ  പായയും മുസ്വല്ലയുമെല്ലാം കഴുകി ഉണക്കലാണ.്‌ മദ്രസ പൂട്ടാറാവുമ്പോള്‍ ഉസ്‌താദുമാർ
പള്ളിയിലെ പായയും മുസ്വല്ലയുമെല്ലാം ഞങ്ങള്‍ക്ക്‌ വീതിച്ചു തരുമായിരുന്നു. അതെല്ലാം ഉമ്മയുടെ കൂടെ അടുത്തുള്ള കുളത്തില്‍ കൊണ്ടുപോയി കഴുകി ഉണക്കും. അതു കഴിഞ്ഞാല്‍ വീട്ടിലുള്ള എല്ലാ പുതപ്പുകളും വിരികളും തുടങ്ങി അലക്കാന്‍ പറ്റുന്നതൊക്കെയും അലക്കും. പിന്നെ വീട്ടിലെ പാത്രങ്ങളും കസേരയും തുടങ്ങി റൂമുകള്‍ വരെ വെള്ളമൊഴുക്കി തേച്ച്‌ കഴുകും. എല്ലാറ്റിലും സജീവമായി കുട്ടികളായ ഞങ്ങളും ഉണ്ടാകും.

      പിന്നെ ഉമ്മാമയുടെ വേവലാതി പുത്തന്‍ പചട്ടി എത്തിയില്ല എന്നതാണ.്‌ അപ്പോഴേക്കും ചട്ടി വില്‍പ്പനക്കാർ വീട്ടുമുറ്റത്ത്‌ എത്തിയിരിക്കും. നോമ്പിന്‌ മോര്‌ കാച്ചാഌം, കറിവെക്കാഌം, ചോറ്‌ വെക്കാഌം പുത്തന്‍ മണ്‍ചട്ടിയും കുടുക്കയും തന്നെ വേണമെന്നാണ്‌ ഉമ്മാമയുടെ നിർബന്ധം. എന്നാല്‍ ഇന്ന്‌ നോണ്‍ സ്‌റ്റിക്‌ പാത്രങ്ങളുടെ ഉപയോഗപ്പെരുപ്പം തനിമയാർന്ന മണ്‍ചട്ടിയുടെ ഗുണവും രുചിയും ഇല്ലാതാക്കി. ഇതൊക്കെ കഴിയുമ്പോഴേക്ക്‌ റമളാനിന്റെ പൊന്‍ പിറ മാനത്ത്‌ തെളിഞ്ഞിട്ടുണ്ടാകും.

      നോമ്പ്‌ തുറക്കുമ്പോള്‍ തരിയും, തറാവീഹിന്‌ ശേഷം ജീരക ക്കഞ്ഞിയും, പച്ചക്കായ്‌ ഉടച്ചതും, അത്താഴത്തിന്‌ മോര്‌ കാച്ചിയതും നിർബ്ബന്ധമാണ്‌. അതുകൊണ്ട്‌ തന്നെ രാവിലെ തേച്ച്‌ കഴുകാന്‍ പാത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ടാകൂം. പശുവിന്റെ കറവ വറ്റിയ സമയമാണെങ്കില്‍ അയല്‍പക്കത്തെ കൂട്ടുകാരികളുമൊത്ത്‌ രാവിലെത്തന്നെ മോരു വാങ്ങാന്‍ പോകും. എത്ര ദൂരം അകലെയാണെങ്കിലും മോര്‌ വാങ്ങിക്കൊണ്ടുവരും. പിന്നെ അടുത്തുള്ള വീട്ടിലെ ഫ്രിഡ്‌ജില്‍ വെള്ളം കൊണ്ടുവെക്കലാണ്‌ അടുത്ത ജോലി. എന്നിട്ടാണ്‌ പിന്നെ സ്‌കൂളിലേക്കുള്ള പോക്ക.്‌

       എന്നാല്‍ ഉമ്മാമയുടെ ബദ്ധപ്പാട്‌ ഇതിലൊന്നും മാത്രമായിരുന്നില്ല. ഖുർആന്‍ ഖത്‌മ്‌ തീർക്കാഌള്ള തിടുക്കത്തിലുമാണ.്‌ ഇംഗ്ലീഷും മലയാളവും വായിക്കാനറിയില്ലെങ്കിലും അറബി നന്നായി വായിക്കാനറിയുമായിരുന്നു. സ്വന്തം കൈകൊണ്ട്‌ മനോഹരമയ എംബ്രോയ്‌ഡറി വർക്ക്‌ തീർത്ത്‌ തയ്‌ച്ച കുപ്പായമായിരുന്നു ഉമ്മാമ ധരിച്ചിരുന്നത്‌.

    പിന്നെ വല്ലിപ്പ, അന്ന്‌ പ്രദേശത്തെ എല്‍പി സ്‌കൂളിലെ അധ്യാപകനായി നിയമനം കിട്ടിയിട്ട്‌ നിരസിച്ചതാണ.്‌ എന്ത്‌കൊണ്ടെന്നാല്‍ വല്ലിപ്പയുടെ ജോലിയായ ചരക്ക്‌തോണിയില്‍ പോയാല്‍ സ്‌കൂളിലേതിനേക്കാളും കാശ്‌ കിട്ടുമെന്നത്‌കൊണ്ട്‌. എന്നാല്‍ പതിരാവില്‍ മൂന്ന്‌ മണിയുടെ ശേഷം എഴുന്നേറ്റ്‌ നീണ്ട തഹജജുദ്‌ നിസ്‌കരിക്കുന്ന വല്ലിപ്പയെ ഓർക്കുമ്പോള്‍ മനസ്സ്‌ വിങ്ങുന്നു. എന്നിട്ട്‌ എല്ലാവരെയും വിളിച്ചുണർത്തും. പിന്നെ അത്താഴം കഴിഞ്ഞാല്‍ നീണ്ട ഖുർആന്‍ പാരായണമാണ.്‌ റമളാനിലും അല്ലാത്തപ്പോഴും ഉമ്മാമയും വല്ലിപ്പയും ഖുർആന്‍ ഓതിത്തീർക്കുന്ന കാഴ്‌ചക്കാണ്‌ കുഞ്ഞുനാളുകള്‍സാക്ഷിയായത്‌. മാത്രവുമല്ല റവാതിബും, വിത്‌റും, ളുഹയും, അവ്വാബീഌം തുടങ്ങി ഒരു സുന്നത്ത്‌ നിസ്‌കാരം പോലും വല്ലിപ്പ ഒഴിവാക്കാറുമില്ല.

    ഖുർആനിന്‌ പുറമെ ഹദീസ്‌ ഗ്രന്ഥമോ ചരിത്രമോ തുടങ്ങിയ എന്തെങ്കിലും വായിക്കാത്ത ഒരു ദിനം വല്ലിപ്പയുടെ ജീവിതത്തില്‍ കഴിഞ്ഞിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. ്‌അവരുടെ ധന്യമായ ആ ജീവിതം ശഅബാനിലും റമദാനിലും തന്നെ അസ്‌തമിക്കുകയും ചെയ്‌തു. അല്ലാഹു അവർക്ക്‌ മഗ്‌ഫിറത്തും മർഹമത്തും നല്‍കി സ്വർഗ്ഗപ്രവേശനം എളുപ്പമാക്കട്ടെ എന്നപ്രാർത്ഥനയോടെ അവരുടെ സ്‌മരണക്കു മുന്നില്‍ ഈ വരികള്‍ ഞാന്‍ സമർപ്പിക്കുന്നു.

          നഫീസ എ
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍