റമദാനിന്‍ പൊന്നമ്പിളി
മാനത്തുദിക്കുമ്പോള്‍ മാലാഖ
മാർ പോലും കോരിത്തരിച്ചുപോം
റമദാനിന്നന്ത്യത്തില്‍ വിടചൊല്ലിപ്പിരിയും കുഞ്ഞമ്പിളി
തന്നസ്‌തമയശോഭയില്‍,
വിശ്വാസി ഹൃദയങ്ങള്‍
കണ്ണീർ പൊഴിക്കുന്നൂ……
പാപഭാരമാല്‍ കൂരിരുള്‍ മുറ്റിയ
ഹൃദയ കവാടമില്‍
നന്‍മയുടെ പൊന്‍കിരണങ്ങള്‍
മന്ദസ്‌മിതം തൂകുമ്പോള്‍,
വിങ്ങും ഹൃദയമാലെ
ഇടറും സ്വരമാലെ
ഈറനണിയും മിഴിയാലെ
ഇരു കരങ്ങളും നാഥനിലേക്കുയർത്തി
ഇരവോതിടുന്നൂ…………
റമദാനിന്‍ ചൈതന്യം
തന്നായുസിന്നന്ത്യം വരെയും
തിരി കെടാതെ സൂക്ഷിപ്പാഌം,
റയ്യാനിന്‍ വാതായനമില്‍
മന്ദസ്‌മിതരായി മാടിവിളിക്കും
വ്രത നന്‍മ തന്നാഥിത്യമേല്‍പ്പാഌം
നഫീസ എ
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍