പ്രബോധനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സമൂഹത്തെ മൊത്തത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള ശൈലിയായിരുന്നു തിരുനബി(ﷺ) അനുവര്‍ത്തിച്ചത്. അബൂഖുബൈസ് പര്‍വതത്തിന്റെ താഴ്‌വരയില്‍ മക്കാ നിവാസികളെ വിളിച്ചുചേര്‍ത്ത് അവരെ തൗഹീദിലേക്ക് ക്ഷണിച്ചു. അബൂലഹബിന്റെ നേതൃത്വത്തില്‍ തീവ്രവാദികളായ എതിരാളികള്‍ പ്രകോപനം സൃഷ്ടിക്കാന്‍ തുനിഞ്ഞെങ്കിലും തിരുനബി(ﷺ) തന്റെ ദൗത്യം നിര്‍വഹിക്കുന്നതില്‍ വിജയിച്ചു. അബൂഖുബൈസ് വിളംബരത്തോടെ ഇസ്‌ലാം പരസ്യമായി ചര്‍ച്ചചെയ്യപ്പെടുകയും നിഷ്പക്ഷമതികളുടെ ഹൃദയത്തെ സ്വാധീനിക്കുകയും ചെയ്തു. തുടര്‍ന്ന് ദുല്‍ഹുലൈഫ, ഉക്കാള് തുടങ്ങിയ ചന്തകളില്‍ കവല പ്രസംഗങ്ങള്‍ നടത്തി. തനിക്കു സഹായികളും സഹകാരികളുമുണ്ടോ, തന്നെക്കുറിച്ച് ജനങ്ങള്‍ എന്താണ് കരുതുക എന്നൊന്നും ആലോചിക്കാതെ തിരുനബി (ﷺ) അങ്ങാടികളിലും കവലകളിലും പ്രസംഗിച്ചു. വെറുമൊരു ആത്മീയ പ്രസ്ഥാനമെന്ന നിലക്കല്ല മറിച്ച് ഒരു സമഗ്ര വിമോചന പ്രസ്ഥാനമെന്ന നിലക്കായിരുന്നു ഇസ്‌ലാമിനെ തിരുനബി(ﷺ) അവതരിപ്പിച്ചത്.
‘മനുഷ്യരേ, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക, നിങ്ങള്‍ക്ക് വിജയം വരിക്കാം. അറബികള്‍ നിങ്ങളുടെ അധീനതയില്‍ വരും, അനറബികള്‍ നിങ്ങള്‍ക്ക് കീഴടങ്ങും, വിശ്വാസികളാകുന്നതോടെ സ്വര്‍ഗത്തിലെ രാജാക്കന്‍മാരാവുകയാണ് നിങ്ങള്‍.’
ദൈവാസ്തിക്യവും ഏകത്വവും സ്ഥാപിക്കാന്‍ ശ്രോതാക്കളുടെ ചിന്താമണ്ഡലത്തെ തട്ടിയുണര്‍ത്തുകയും ദൃഷ്ടാന്തങ്ങള്‍ നിരത്തി ബുദ്ധിയെ ഉദ്ദീപിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു നബി(ﷺ). മിത്തുകളും ഇതിഹാസങ്ങളും ഊഹക്കഥകളും നിരത്തി ആദര്‍ശം സമര്‍ഥിക്കുന്ന മനുഷ്യ നിര്‍മിത മതങ്ങളുടെ പാരമ്പര്യ ശൈലിയില്‍ നിന്നു പൂര്‍ണമായും വ്യത്യസ്ത രീതിയാണു തിരുനബി(ﷺ) സ്വീകരിച്ചത്.
തന്റെ വ്യക്തി മഹത്വങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്ന ഒരു സമൂഹത്തില്‍ ആ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടുന്നതിന് പകരം ബുദ്ധി ഉപയോഗിക്കാനും പഠനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സത്യപ്രസ്ഥാനത്തിന്റെ യഥാര്‍ഥ മുഖം ദര്‍ശിക്കാനുമാണു നബി(ﷺ) നിര്‍ദേശിച്ചത്. തന്റെ നിസ്തുലവും നിര്‍മലവുമായ, വ്യക്തിത്വം പ്രബോധിതരുടെ മുന്നില്‍ തുറന്ന് വെക്കുകയാണ് നബി(ﷺ) ചെയ്തത്.
‘മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന റബ്ബിനെ നിങ്ങള്‍ ആരാധിക്കുക, നിങ്ങള്‍ സൂക്ഷ്മതയും ഭക്തിയുമുള്ളവരാകാന്‍’ (അല്‍ബഖറഃ). ‘ആകാശ ഭൂമികളെ പടച്ചവനാണ് അല്ലാഹു. ആകാശത്തുനിന്ന് ജലം ഇറക്കി, ജലം ഉപയോഗിച്ച് അവന്‍ കായ്കനികള്‍ ഉല്‍പാദിപ്പിച്ചു, നിങ്ങള്‍ക്ക് ആഹരിക്കാന്‍ വേണ്ടിയാണിതൊക്കെ’ (ഖുര്‍ആന്‍).
‘സമുദ്ര സഞ്ചാരം നടത്താനായി നിങ്ങള്‍ക്കവന്‍ കപ്പലുകള്‍ അധീനപ്പെടുത്തിത്തന്നു. നദികളെ കീഴ്‌പ്പെടുത്തിത്തന്നു. രാപകലുകളെയും നിങ്ങള്‍ക്കവന്‍ അധീനപ്പെടുത്തി. നിങ്ങള്‍ ചോദിക്കുന്നതെന്തും നിങ്ങള്‍ക്കവന്‍ നല്‍കി. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത് തിട്ടപ്പെടുത്താന്‍ സാധിക്കുകയില്ല. മനുഷ്യന്‍ നിഷേധിയും അക്രമിയുമത്രെ’ (ഖുര്‍ആന്‍).
‘ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടു, ഗിരിസാനുക്കള്‍ എങ്ങനെ സ്ഥാപിക്കപ്പെട്ടു, ഭൂമി എങ്ങനെ വിതാനിക്കപ്പെട്ടു? അവര്‍ ചിന്തിക്കുന്നില്ലേ’. (ഖുര്‍ആന്‍) തുടങ്ങിയ ചിന്താര്‍ഹമായ പ്രമേയങ്ങള്‍ അത്യാകര്‍ഷകമായ ശൈലിയില്‍ തുറന്ന വേദികളില്‍ തിരുനബി(സ) അവതരിപ്പിച്ചു. ശ്രോതാക്കളുടെ മനോമുകുരത്തില്‍ ചിന്തയുടെയും നിരീക്ഷണത്തിന്റെയും കാറ്റുവീശി. തമസ്‌കരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളും മണ്ണിട്ട് മൂടിയ ചിന്തകളും പുറത്തുവന്നു. മനുഷ്യഹൃദയങ്ങള്‍ സത്യം അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അതായത്, ഇസ്‌ലാം നിര്‍ബന്ധം ചെലുത്തി അടിച്ചേല്‍പ്പിക്കേണ്ട ഒരു ആശയമല്ല, അതു ഹൃദയത്തിന്റെ തീരുമാനവും ബുദ്ധിയുടെ വിധിയുമാണ്. പഠിച്ചറിഞ്ഞുള്‍കൊള്ളേണ്ട പ്രത്യയശാസ്ത്രമാണ്. ഇസ്‌ലാമിക പ്രബോധകന്റെ ഉത്തരവാദിത്തം മനുഷ്യനെ ചിന്തിപ്പിക്കുക എന്നതാണ്. ചിന്തക്കും പഠനത്തിനും വിഘാതമായി കിടക്കുന്ന എല്ലാ ആവരണങ്ങളും മതില്‍ക്കെട്ടുകളും തകര്‍ത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് മനുഷ്യനെ നയിക്കുകയാണ് ഇസ്‌ലാം.
തിന്‍മയുടെയും ജീര്‍ണതകളുടെയും അന്ധവിശ്വാസങ്ങളുടെയും ശിര്‍ക്കിന്റെയും ബന്ധനങ്ങളില്‍ നിന്നു മോചിതനാകുന്ന മനുഷ്യന്‍ തീര്‍ച്ചയായും തന്റെ ബുദ്ധി ഫലപ്രദമായി ഉപയോഗിച്ചാല്‍ അല്ലാഹുവിനെ കണ്ടെത്തുകയും സത്യം ഉള്‍കൊള്ളുകയും ചെയ്യുന്നു.
ഉക്കാള്, മിജുന്ന, ദില്‍മജാസ്, അഖബ തുടങ്ങിയ ചന്തകളിലെ കവല പ്രസംഗങ്ങള്‍ ജനഹൃദയങ്ങളെ പിടിച്ചുകുലുക്കി. മദീന, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ ദേശങ്ങളില്‍ നിന്നെത്തിയ കച്ചവടക്കാരും തീര്‍ഥാടകരും സാഹിത്യകാരന്‍മാരുമൊക്കെ ആ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചു. അവരുടെ ഹൃദയത്തെ അതു വല്ലാതെ സ്വാധീനിച്ചു. മദീനക്കാരായ വ്യാപാരികളില്‍ ചിലര്‍ പ്രസംഗം കേട്ട് ഇസ്‌ലാം സ്വീകരിച്ചു. അവര്‍ മദീനയില്‍ തിരിച്ചെത്തി വ്യക്തിഗത സമീപനത്തിലൂടെ എല്ലാ വീടുകളിലും സന്ദേശമെത്തിച്ചു. മക്ക വൈമനസ്യം കാണിച്ചെങ്കിലും മദീനയെ ഇസ്‌ലാം ദീപ്തമാക്കുകയായിരുന്നു. ക്രമേണ യമനിലും ബഹ്‌റൈനിലും ഇസ്‌ലാമിന്റെ വെളിച്ചമെത്തി.
പ്രബോധകന്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ലഭിക്കുന്ന എല്ലാ അവസരങ്ങളും വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും വേണം. ആരെയും ഭയക്കാനോ ആശ്രയിക്കാനോ പോകരുത്. ദൗത്യ നിര്‍വഹണത്തിനു ത്യാഗസന്നദ്ധനായിരിക്കണം തുടങ്ങിയ നല്ല പാഠങ്ങള്‍ തിരുനബി(ﷺ)യുടെ ആദ്യകാല പ്രബോധന ചരിത്രത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്.
തിരുനബി(ﷺ)ക്കെതിരെ ശത്രുക്കള്‍ സര്‍വതന്ത്രങ്ങളും പയറ്റി. അവര്‍ നിരന്തരമായി ദുരാരോപണങ്ങളുന്നയിച്ചു. കുപ്രചാരണങ്ങള്‍ നടത്തി. മുസ്‌ലിംകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. നബി(ﷺ)യുടെ പ്രഭാഷണങ്ങള്‍ക്കൊപ്പം ബദല്‍പരിപാടികളുമായി അബൂലഹബിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പിന്തുടര്‍ന്നു. ഓരോ പ്രഭാഷണം കഴിയുമ്പോഴും പിതൃവ്യനായ അബൂലഹബ് എഴുന്നേറ്റുനിന്ന് എതിര്‍ പ്രസംഗം നടത്തി: ”ഇതെന്റെ സഹോദര പുത്രനാണ്. ഇയാള്‍ക്ക് മാനസികരോഗമാണ്. പറയുന്നതൊക്കെ കള്ളമാണ്. ആരും അതൊന്നും ചെവികൊള്ളരുത്…” അബൂലഹബ് മലിനമായ ഭാഷയില്‍ പ്രതികരിച്ചു.
ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ ജീവിതം ദുരിത പൂര്‍ണമായ ഘട്ടത്തിലും ആദര്‍ശത്തില്‍ നിന്നു വ്യതിചലിക്കാന്‍ നബി(ﷺ) ഒരുക്കമായിരുന്നില്ല. അര്‍ഖ(റ)മിന്റെ ഭവനത്തില്‍ ഒളിച്ചിരുന്നു അനുയായികള്‍ക്കു ഖുര്‍ആന്‍ പഠിപ്പിച്ചു. അവര്‍ക്ക് പരിശീലനം നല്‍കി. ഒളിത്താവളത്തില്‍ കുടിയ വിശ്വാസികളുടെ മനസ്സ് സ്ഫുടം ചെയ്‌തെടുത്തു. ആദര്‍ശത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ അവരെ സന്നദ്ധരാക്കി. യഥാര്‍ഥത്തില്‍ ദാറുല്‍ അര്‍ഖം ഒരു ശില്‍പശാലയായിരുന്നു. അതീവ രഹസ്യമായി അവിടേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അവരെ സ്വീകരിച്ചിരുത്തി ആദര്‍ശം പകര്‍ന്നുകൊടുത്തു. പ്രതികൂല സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന പാഠമാണു ദാറുല്‍ അര്‍ഖമില്‍ നിന്നു ലഭിക്കുന്നത്.
പ്രബോധന വഴികളില്‍ പുഷ്പഹാരങ്ങള്‍ ലഭിക്കണമെന്നില്ല. ക്ലേശപൂരിതവും പ്രയാസകരവുമായിരിക്കുകയും ചെയ്യും. ദുര്‍ഘട കടമ്പകള്‍ അതിജീവിക്കാന്‍ പ്രബോധകന് ശക്തമായ സഹനം ആവശ്യമാണ്. വിമര്‍ശനങ്ങളും പീഡനങ്ങളും സഹിക്കാന്‍ തിരുനബി(ﷺ) തയ്യാറായി. ശിഷ്യരെ അതിനായി ഉപദേശിച്ചു.
23 Replies to “തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #4)”
Comments are closed.
ماشاءالله 🥰
Maashaa allh
Maashah Allaah
മാഷാഅല്ലാഹ് 👍🌹🌹
👍
👍🌹🌹🌹jazakallahu khair
Alhamdulillah🌷🌹🌻
Hadiya jleeb central, kuwait
Masha allah
Masha allah
Masha allah
ما شاء الله
ما شاء الله
ما شاء الله
മാഷാഅല്ലാഹ് 🤲
Masha allah
ماشاء الله 👍🏻
جزاك الله خير
جزاك لله خير
Masha Allah
മാഷാ allah
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
Masha allah
മാഷാഅല്ലാഹ്
Masha-Allah