അബ്ദുൽ മുത്തലിബിന്റെ ഇളയമകനു ഒരു കുഞ്ഞു صلى الله عليه وسلم പിറന്നപ്പോൾ… യത്തീമായ കുട്ടി എന്ന് സഹതപിച്ചവർക്കൊക്കെ തെറ്റി… പിറന്നുവീണതു റബ്ബിൻ ഹബീബാണെന്നു صلى الله عليه وسلم ആരറിഞ്ഞു… കണ്ണിൽ സുറുമയെഴുതി … ചേലാകർമം ചെയ്യപ്പെട്ടവരായിട്ടത്രേ ആ പൈതൽ صلى الله عليه وسلم മിഴി തുറന്നത്…. പൊന്നുമ്മ ആമിനാബീവിക് ചിലതൊക്കെ വ്യക്തമായി കിട്ടിയപ്പോൾ… കിസ്രായുടെ കോട്ടകൊത്തളങ്ങൾ ഒന്നു കുലുങ്ങിയപ്പോൾ കിസ്രയുടെ അധിപൻ ഒന്നു കിടുങ്ങിയോ… സാവ തടാകം വറ്റിയപ്പോൾ……. ആർകെങ്കിലും അസ്വാഭാവികത തോന്നിയോ… صلى الله عليه وسلم
ആമിനാബീവിന്റെ പൊന്നോമന صلى الله عليه وسلم കു പാലൂട്ടാൻ ഭാഗ്യം കിട്ടിയ പോറ്റുമ്മ ഹലീമ ബീവി… കളികൂട്ടുകാരി ഷൈമാകു അറിഞ്ഞിരുന്നുവോ ഞാൻ കളിക്കുന്നത് ഉമ്മുൽ ഖുറയുടെ എല്ലാ ലോകത്തിന്റെ നായകരോടൊപ്പം ആണെന്നു…
ദാരിദ്ര്യത്തിന് തീച്ചൂളയിൽ അകപ്പെട്ടിരുന്ന ഹലീമ ബീവി തൻ വീട്ടിൽ സുഭിക്ഷത വന്നത് എവിടുന്നാ… മെലിഞ്ഞൊട്ടിയ ആടുകൾ തടിച്ചു കൊഴുത്തതും ചരിത്രമാ… صلى الله عليه وسلم
തൗഹീദിന് സത്യസരണി ഉയർത്തിയത് കൊണ്ട് കണ്ണിലെ കരടായി ഉറ്റവർക് പോലും… ശി’ബു അബൂഥാലിബിൽ നിങ്ങൾ ബഹിഷ്കരിച്ചതു നാളെ സ്വർഗം ഉൽഘടനം ചെയുന്ന സയ്യിദരെയാണെന്നു നിങ്ങക്ക് അറിയാമോ… صلى الله عليه وسلم
ഉഹ്ദിന് താഴ്‌വാരത്തു മുത്തിൻ തിരു അധരമൊന്നു മുറിഞ്ഞപ്പോൾ ملكل امين കുതിച്ചെത്തിയത് എന്തിനാന്നോ തിരു നിണ തുള്ളികൾ എങ്ങാനും ഭൂമിയിൽ പതിച്ചാൽ അവിടം പിന്നൊന്നും തളിർക്കില്ലാത്രേ ……. صلى الله عليه وسلم
ഇതാണ് എന്റെ ഹബീബ്…… എന്റെ സയ്യിദ്, എന്റെ എല്ലാമെല്ലാം……. صلى الله عليه وسلم.
صلى الله عليه وسلم
അല്ലാഹ് ഖൽബറിഞ്ഞുള്ള ഇശ്ഖ് ഞങ്ങളിൽ കനിയേണം അല്ലാഹ് امين يارب العالمين
Abshan.
Mathra Class Room, Oman
Aameen..Masha Allah,☺️??