ഹാദിയ… ആത്മീയ വിപ്ളവത്തിൻറെ നാൾ വഴികൾ

പ്രവാസം ചിലർക്ക് അനുഗ്രഹവും, അത്താണിയുമാണ്. പ്രാചീനകാലം മുതലേ ജീവിതായോധനത്തിനു വേണ്ടി കാതങ്ങൾ താണ്ടി പ്രവാസം സ്വീകരിച്ച ചരിത്രമാണ് നാം കേരളീയർക്കുള്ളതു. ഇന്നും അതു നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു. ഏകദേശം എൺപതു-തൊണ്ണൂറുകളിൽ ആണ് പുരുഷൻമാർക്കൊപ്പം സ്ത്രീ കളും പ്രവാസത്തിൻറെ മേൽകുപ്പായം അണിഞ്ഞുതുടങ്ങിയതു.വിവാഹ കമ്പോളത്തിൽ തന്നെ ‘ഗൾഫിലേക്കു പെണ്ണിനെ കൊണ്ട് പോവുന്ന ചെറുക്കനു’ഡിമാൻറ് വർദ്ധിച്ചതു ഇവിടുത്തെ ജീവിത സൌകര്യങ്ങളും,സുഖലോലുപതയും മുന്നിൽ കണ്ടുകൊണ്ടാണ്. എന്നാൽ ഈസുഖസൌകര്യങ്ങൾക്കിടയിലും ഫ്ളാറ്റിലെ മടുപ്പിക്കുന്ന ഏകാന്തതയിൽ വിരസത അനുഭവിക്കുന്ന എത്രയെത്ര കുടുംബിനികൾ നമ്മൾക്കിടയിലുണ്ട്.പുറം ലോകം കാണാനായി വാരാന്ത്യം വരെ കാത്തിരിക്കേണ്ട അവർ സമയം കൊല്ലാനായി സോഷ്യൽ മീഡിയകളേയും,ദൃശ്യ മാദ്ധ്യമങ്ങളേയും ഉറക്കിനേയും കൂട്ടു പിടിക്കുന്നു ഫലമോ ദുർമേധസ്സും,ധാർമിക മൂല്യച്യുതിയും,അനാവശ്യ ചാറ്റിങ്ങുമൊക്കെയായി കൊഴിഞ്ഞു പോകുന്നു ആയുസ്സിലെ വിലപ്പെട്ട ദിവസങ്ങൾ.

ഇവിടെയാണ് സത്രീ ആത്മീയ പ്രസ്ഥാനത്തിൻറെ പുത്തൻ മുഖമായ ‘ഹാദിയ വിമൻസ് കോഴ്സിൻറെ’ പ്രസക്തി.പരിശുദ്ധ സുന്നത്ത്ജമാഅത്തിൻറെ ആശയങ്ങളിൽ അധിഷ്ടിതമായ ‘ഹാദിയ’ തികച്ചും സ്രീ കേന്ദ്രീകൃതമായ ഒരു കോഴ്സ് ആണ്.മലീമസമായ വർത്തമാന സാമൂഹ്യ സാഹചര്യത്തിൽ കളങ്കമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സ്ത്രീകളിൽ നിക്ഷിപ്തമാണ്. ഇതിനായി ധാർമികമായും,ആത്മീയമായും സ്ത്രീ സമൂഹത്തിനെ സുസജ്ജരാക്കുക എന്നത് ഹാദിയ കോഴ്സിൻറെ അജണ്ടയിൽ പെട്ടതാണ്.പുത്തൻ വാദക്കാരുടേയും,പുത്തനാശയക്കാരുടേയും ചോദ്യശരങ്ങൾക്കു മുന്നിൽ പതറാതെ സാഹചര്യങ്ങളെ തികച്ചും തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ ഉതകുന്ന ആർജ്ജവമുള്ള സ്ത്രീ സമൂഹത്തെ പടച്ചെടുക്കാൻ ഹാദിയാ കോഴ്സിനായിട്ഠുണ്ട്.

അടുക്കും ചിട്ടയോടുംകൂടിസമന്യയിപ്പിച്ച പാഠ്യപദ്ധതികൾ,അനുഭവപാടവമുള്ള ഉസ്താദുമാരുടെ ക്ളാസ്സുകൾ എന്നിവ ഇവിടെലഭ്യമാണ്.സ്നേഹസംഗമങ്ങൾ,സെമസ്റ്റർപരീക്ഷകൾ,അസൈൻമെൻറുകൾ,പാചക ക്ളാസുകൾ,കൃഷിയുടെ ബാലപാഠങ്ങൾ എന്നിവ ഈ കോഴ്സിൻറെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ പെട്ടതാണ് ഇങ്ങനെദീനീജ്ഞാനത്തോടൊപ്പം,ജീവിതത്തിൻറെ എല്ലാ തലങ്ങളേയും സ്പർശിക്കുന്ന ഈ കോഴ്സ് പ്രവാസി സ്ത്രീ സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.തിരക്കുകൾ മാറ്റി വെച്ച് സംഘടനാപ്രവർത്തനങ്ങൾക്കു വേണ്ടി ഓടിനടക്കുന്നഭാരവാഹികളുടെ സേവനം സ്തുത്യർഹമാണ്.

‘ഹാദിയ’ഇന്നൊരു കുടുംബമാണ്.കൂടെപിറക്കാതെ കൂടെ പിറപ്പുകളായവരുടെ കൂട്ടായ്മ.പഠിതാക്കളുടെ പരസ്പരമുള്ള ആത്മബന്ധവും സഹകരണമനോഭാവവും എടുത്തു പറയേണ്ടതാണ്.പ്രവാസം സ്ത്രീകൾക്കൊരു തടവറയല്ല, മറിച്ച് കലവറയാണ്.വിശ്വാസവും,ദീനീജ്ഞാനവും,അമലുകളും കൊണ്ട് നാം അതിനെ നിറയ്കണം എന്നു മാത്രം. ഭൌതികതയിലൂന്നിയ ജീവിതം കൊണ്ട് നാം ഒന്നും നേടുന്നില്ല. മരണവും,മരണാനന്തര ജീവിതവും പുരുഷൻമാർക്കെന്നപോലെ സ്ത്രീകൾക്കും ബാധകമാണ്.ദീനീവളർച്ചയ്ക്കു ഏറ്റവും വളക്കൂറുള്ള മണ്ണ് പ്രവാസത്തിൻറെ മണ്ണുതന്നെ.വിജയകരമായി ഒരാണ്ട് പിന്നിടുന്ന ‘ഹാദിയ’അതിനു ഏറ്റവും നല്ല ഉദാഹരണമാണ്.

നാളെ സ്വന്തം ശരീരം പോലും നമ്മൾക്കെതിരെ സാക്ഷിപറയുന്ന നേരത്ത് ദീനീപ്രവർത്തനങ്ങൾക്കും,ജ്ഞാനസമ്പാദനത്തിനുമായി മാറ്റിവെയ്ക്കുന്ന സമയം നമ്മൾക്കൊരു മുതൽ കൂട്ടാവും എന്നകാര്യത്തിൽ തർക്കമില്ല.

വരും നാളുകളിൽ ‘ഹാദിയ’ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്…….
ദുആ വസ്യീയത്തോടെ……

ആഷ്നസുൽഫിക്കർ
ഉമൈറ, റുവി ക്ലാസ്സ്‌റൂം ,  ഒമാൻ

CategoriesUncategorized

8 Replies to “ഹാദിയ… ആത്മീയ വിപ്ളവത്തിൻറെ നാൾ വഴികൾ”

  1. സ്‌ത്രീകൾക്ക്‌ അറിയാത്ത ഒരുപാട്‌ കാര്യങ്ങൾ അറിയാനും നമ്മുടെ ഉള്ളിലുള്ള കഴിവുകൾ പരമാവദി ഉയർത്തിക്കൊണ്ട്‌വരാനും ഇതിലൂടെ സാധിക്കുന്നു.

  2. Alhamdulilla. Hadiya provides a good opportunity to all talented expat women to express their ideas and views

Comments are closed.