ഒരിറ്റു ദാഹജലത്തിനായി
മോഹിച്ചു ഞാൻ
അങ്ങ് വാനിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടിയപ്പോൾ
എൻ മനസ്സ്സിൽ സന്തോഷം ആർത്തിരച്ചു
മധുരമാം മഴത്തുള്ളികൾക്കായി കാത്തിരുന്നു ഞാൻ
മഴത്തുള്ളി കിലുക്കത്തിനായി കാതോർത്തു ഞാൻ
ദിനങ്ങളായി കാത്തിരുന്നു നിന്നെ ഞാൻ
വാനിലെ കാർമേഘം കണ്ടു വേഴാമ്പൽ മധുരമാം നാദം മുഴക്കി- പ്പറന്നു
ഒരിറ്റു ദാഹ ജലത്തിനായി പറവകൾ പാറിപ്പറന്നു
പാതി ഉണങ്ങിയ മരങ്ങളും ചെടികളും സന്തോഷത്താൽ ചിരിച്ചു
നിമിഷ നേരം കൊണ്ടാ ആ ചിരി മാഞ്ഞു പോയി
ദുഖത്തിലാഴ്ത്തി വാനിലെങ്ങോ നീ മറഞ്ഞു
എന്നുള്ളിലെ അവസാന ജലകണികകളും വറ്റിത്തുടങ്ങി
എൻമെയ്യ് വറ്റി വരണ്ടു വിണ്ടുകീറി
ഒരിറ്റു ദാഹജലത്തിനായി ഞാൻ കേണപേക്ഷിച്ചു
മനുഷ്യ ക്രുരതകൾക്ക് ഇരയാകേണ്ടി വന്നു ഞാൻ
മരങ്ങൾ മുറിച്ചും കാടുകൾ നശിപ്പിച്ചും
തിമിർത്താടുന്നു മനുഷ്യ ജന്മങ്ങൾ
വരൾച്ചയുടെ കെടുതികളെല്ലാം അനുഭവിച്ചീടുന്നു നര ജന്മങ്ങൾ എനിക്കായി ഒരു ദിനം
പേരിനായി ഒരു ദിനം
കൊണ്ടാടുന്നു മനുഷ്യർ
ലോക പരിസ്ഥിതി ദിനം…
– സമീറ റഷീദ്,
ഹമദ് ടൌൺ സെന്റർ
ബഹ്‌റൈൻ
Masha Allahh
Good??
Masha Allah… Thoughtful,??
Great!