സർവ്വാരാധ്യരെയും ആകമാനമില്‍
ഏകനാക്കുവാന്‍ നീ തുനിഞ്ഞുവോ,
വഴിയോരം നടന്നു പോം അന്ന പാനീയങ്ങള്‍ ഭുജിക്കും തിരു ദൂതരോ
ഇതെന്തൊരത്‌ഭുതം!
ഏകനാം ഇലാഹിന്‍ പ്രീതിയിലെങ്കില്‍
എമ്പാടും തോട്ടങ്ങള്‍ക്കുടമയായീല!
വാന ലോകമില്‍ നിന്നും വാർത്തയറിഞ്ഞീടും അബീകബ്‌ശേടെ പുത്രനിവനോ!
നാട്ടിന്‍ പ്രമാണിയാം ലക്ഷപ്രഭുക്കളില്‍
അവതരിച്ചതില്ല വേദം എന്നും പരിഭവം.
ചെപ്പടി വിദ്യയും മാരണപ്പണിയും
ആരോപിച്ചന്ത്യമില്‍ ഭ്രാന്തനെന്നും
കൂകിയാർത്തു ആ തെമ്മാടികള്‍
ഈ സത്യത്തിന്‍ തിരുദൂതരെ.
മാനവന്റെ രക്ഷക്കായി മണ്ണിലൊളി തെളിഞ്ഞ ശോഭയെ മന്നാന്റെ ശത്രുക്കള്‍ മായ്‌ച്ചീടാന്‍ വെമ്പല്‍ പൂണ്ടൊരാ നിമിഷങ്ങളില്‍,
പലതും ആർത്തലച്ചു കൂകി വിറളി പൂണ്ടു നിന്നു പോയി കശ്‌മലർ.
പക്ഷേ….
ഇന്നിന്റെ പ്രതിയോഗികള്‍
മെനഞ്ഞെടുക്കുമീ വിമർശനങ്ങള്‍
അക്കാട്ടാളർക്കു പോലും തോന്നിടാത്തത് അത്‌ഭുതം…!!!
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍