കദന കഥയാല്‍ കരളലിയുമീ ജീവിത
യാത്രയിലൊരു ദിനം ഞാനും കൊതി
ച്ചുപോയി പ്രവാസമേനിന്നിലണയാന്‍,
ഈറനണിഞ്ഞ കണ്‍കളാലരുമ മുത്തിന്‍ കവിളിലുമ്മ വെച്ചന്നു ഞാന്‍
വിട ചൊല്ലിയിറങ്ങിയ നേരം മുതലെ
ന്നുള്ളിെന്‍റ തേങ്ങല്‍ മൗന നൊമ്പര
മായി സിരകളില്‍ പടർന്നു,
കാഞ്ചനക്കൂട്ടിലെ കുഞ്ഞിളം കിളിയെ
പ്പോല്‍ പ്രിയ പത്‌നി തന്നുള്ളിെന്‍റ
നോവുകള്‍ നെഞ്ചിന്‍ നെരിപ്പോടി
ലൊതുക്കി നീറുന്ന ചിന്തയാല്‍
നെഞ്ചകം വേവുമ്പോള്‍,
നാട്ടിന്‍ പുറത്തെ രാത്രി തന്‍ കൂരിരു
ളിന്നരണ്ട വെളിച്ചത്തില്‍ ഇടവഴിയില്‍
കൂടെ നടന്നകലുന്നൊരാ ചിത്രം
മനസ്സില്‍ മാരിവില്ല് തീർക്കുന്നു
പ്രഭാത പ്രതീതിയാല്‍ മിന്നിത്തിളങ്ങും
വെളിച്ചമാല്‍ ഇടവഴി സ്വപ്‌നമായി
മാളുകള്‍ക്കുള്ളില്‍ വിലസിടുമ്പോള്‍,
യന്ത്രം കണക്കെ മാറിമറിഞ്ഞിടും
ദിന രാത്രങ്ങളില്‍ മിച്ചമായി
ഭവിച്ചതോ വ്യഥകള്‍ മാത്രം!
എങ്കിലും മലയോളം കദന ഭാരം തോളില്‍ പേറിയവനാം പ്രവാസീ
നീ തന്നെയല്ലയോ ഇതര കണ്‍കളില്‍ ഭാഗ്യവാന്‍!
പ്രവാസമേ നീ തന്നൊരായിരം നോവു
കളാല്‍ കണ്ണീർചാലുകള്‍ തീർത്ത് കര
ളില്‍ കനലായി ഭവിച്ചപ്പോള്‍ നിത്യരോ ഗിയായി കടബാധിതനായി ശേഷിപ്പൂ…
എന്നാകിലും സാന്ത്വനമേകാന്‍ പൊ
ന്നു മക്കളും പ്രിയ പത്‌നിയും തനി ക്കെന്നും കൂട്ടിനായി വരുമെന്ന ശുഭാ
പ്‌തിയാലുള്ളം കുളിരണിയുമ്പോള്‍,
നെഞ്ചകത്തിടിത്തീ വന്നുഭവിക്കും
പോല്‍ ദുരിത കഥകളാല്‍ മാനസം
തകരുമീ പ്രവാസത്തിന്‍ കിതപ്പി
ലമർന്നു പോം ശിഷ്‌ട ജീവിതം!!!
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍