നശ്വരമാമീ ജീവിത പാതയില്‍
ആർത്തിയോടെ നാമോടിക്കിതച്ചിടുന്നൂ,
കണ്‍വെട്ടമില്‍ കാണുന്നതൊക്കെയും
തട്ടിയെടുത്തു നിർവൃതിയടയുന്നൂ
മർത്യർ.
നേടിയതൊന്നുമേ ശാശ്വതമല്ലെന്ന്
മഌജന്റെയുള്ളം മൊഴിയുകില്‍
പിന്നെന്തിന്നു ഈ പരക്കം പാച്ചിലിന്നു നാം വൃഥാ……
തമ്പുരാക്കന്‍മാരായി സ്വയം വാണീടുമീ നാടു വിട്ടങ്ങു നാം പോയിടുമ്പോള്‍,
ഭീകരമായൊരാ മണ്ണറയില്‍
ഭീതി പൂണ്ട് നാമൊറ്റക്കായിടുമ്പോള്‍,
സ്വരുക്കൂട്ടി വെച്ചതൊക്കെയും നമ്മെ
നോക്കിച്ചിരിക്കുന്നൂവോ?
മക്കള്‍ക്കു വേണ്ടി ക്കൂട്ടിയതെന്നു നാം
മറുപടി കൊടുക്കാന്‍ തുനിയും മുമ്പ്,
ആർത്തിയാലവരും അടിപിടിയായി
തന്‍ പിന്നാലെ തന്നെ മണ്ണറ കൊള്ളെ
കുതിക്കുമീ കാഴ്‌ചയില്‍,
അമ്പരക്കും ആത്മാവിന്‍ മുന്നില്‍
നിഷ്‌പ്രഭയായി കരിഞ്ഞുപോം
മൂഢനാം മർത്യന്റെ ആർത്തിയിന്ന്!!!
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍