യഥാർത്ഥ പ്രണയം…

കാമ്പസുകളിൽ പാറിപറക്കുന്ന നിശയുടെ യാമങ്ങളിൽ വാട്സാപ്പിലൂടെ പ്രണയത്തിന്റെ ചൂട് പകരുന്ന കമിതാക്കളോട് നാമെന്ത് ഓതിക്കൊടുത്തലും അവർക്കതു ഒരു കുലുക്കവും ഇണ്ടാകുകയില്ല.
മതം ഹറാമാക്കിയ ആ അന്യ സ്ത്രീ പുരുഷ സല്ലാപം കാണുന്നവർക്കു പുച്ഛമാണെങ്കിലും അവർക്കൊരു മധുരം അതിൽ നിന്നും കിട്ടുന്നത് കൊണ്ടാണല്ലോ അവരതിനെ നെഞ്ചോടു ചേർക്കുന്നത്.
നാളെ പരലോകത് കൊടിയ ശിക്ഷക് കാരണമാകുന്ന ഈ നശ്വരമായ അവിഹിത ബന്ധത്തിന് ഇത്ര മധുരം നിങ്ങൾക്കു കിട്ടുന്നുണ്ടെങ്കിൽ……… . ………….
യഥാർത്ഥ പ്രണയത്തിന്റെ മധു എത്രയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ……. . ?????
ആ തിരു തൊയ്‌ബ മലർവാടിയിൽ മന്ദസ്മിതം തൂകുന്ന മുസ്തഫാ صلي الله عليه وسلم നെ പ്രണയിക്കുമ്പോളുള്ള ആനന്ദം അതു വാക്കുകളിൽ വര്ണിക്കാനാവില്ല. ഒരു കണ്ണിമകും കണ്ടാൽ മതിവരാത്ത ഒരു കർണ പുടത്തിനും കേട്ടു കൊതി തീരാത്ത എഴുതിയാൽ കൈ കുഴഞ്ഞാലും ഒരിത്തിരി പോലും വർണിച്ചു തീരാത്ത ഖൽബകം കൊണ്ട് ആശിഖ്‌ഈങ്ങൾ പ്രണയിച്ചു പ്രണയിച്ചു മതിവരാത്ത മുല്ലമലർത്തോപ്പിലെ മാണിക്യ മുത്തേ….صلي الله عليه وسلم .. മതിവരുന്നില്ല ഞങ്ങക്ക്…… പ്രണയിച്ചു പ്രണയിച്ചു പ്രണയത്തിന്റെ  പറുദീസയിൽ ചെന്നണയാനാണ് ആശ.
സുലൈഖ ബീവിന്റെ കൊട്ടാരത്തിൽ യുസുഫ് നബിന്റെ മുഖകമലം കണ്ടു ആപ്പിളിന് പകരം വിരൽ ചെത്തിയത് ഒര്കുമ്പോ ഇവൾക്ക് തോന്നിപോകാ അവരെങ്ങാനും എന്റെ
ഹബീബിന്റെ صلي الله عليه وسلم തിരുവജ്ഹ് ദർശിച്ചിരുന്നുവെങ്കിലെന്നു… നിങ്ങളിലെ ജീവന്റെ തുടിപ്പ് പോലും നിങ്ങളിൽ ശേഷിക്കില്ലെന്നു, കമിതാക്കളെ നിങ്ങളും എന്റെ മുത്തു തിങ്കളാം ആറ്റൽ നബിയോരെ صلي الله عليه وسلم  തിരു നൂർ പ്രസരികും അമ്പിളി നാണിക്കും ഷംസ് മറഞ്ഞിരിക്കും ആ പൂവദനം ഒരു സെക്കന്റിന്റെ ആയിരത്തിൽ ഒരംശം എങ്കിലും കണ്ടിരുന്നുവെങ്കിൽ……….. . ..     വര്ണിച്ചാൽ തീരാത്ത തേനിനേക്കാൾ മധുരമുള്ള പാലിനേക്കാൾ പരിശുദ്ധമായ ആ തൊയ്‌ബ മലർത്തോപ്പിലെ ആ തിരു മധു നുണയാൻ വെമ്പൽ കൊണ്ടേനെ
Abshan
Mathra Classroom
Oman
CategoriesUncategorized