ഹിജാബ് അബദ്ധമെന്നു പരിതപിക്കുന്നവരോട് സ്നേഹപൂർവ്വം…

ബാല്യത്തിൽ മാതാപിതാക്കളുടെ പരിലാളനയിൽ നാം പിച്ചവെച്ചുതുടങ്ങി. ചെറുപ്പകാലത്തു നമ്മുടെ രക്ഷിതാക്കൾ ചിലനിയത്രണങ്ങൾ നമ്മുടെ മേൽ ഏർപെടുത്തിയിട്ടുണ്ടാകുമെല്ലോ അവിടെ പോകരുത് /സ്‌കൂൾ വിട്ടാൽ വേഗം മടങ്ങിയെത്തണം /ടൂറിന് ഇപ്പോൾ പോകണ്ട ഇങ്ങനൊക്കെ…,  ഇതൊക്കെ നമ്മളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണെന്ന് അന്ന് നമ്മൾക്ക് ചിലപ്പോൾ മനസിലായിട്ടുണ്ടാകില്ല. പറഞ്ഞുവരുന്നത് അവർ നമ്മെ അതിരറ്റ് സ്‌നേഹിക്കുമ്പോൾ  മക്കളുടെ സുരക്ഷയുടെ കാര്യത്തിലും ഏറെ  ജാഗരൂകരായിരിക്കും.
അതുപോലെ തന്നെ പരിശുദ്ധ ഇസ്ലാമിലെ സ്ത്രീ വർഗ്ഗത്തിന്റെ കാര്യം പരിശോധിക്കുകയാണെങ്കിൽ….  നമ്മെ ഏറെ ചിന്തിപ്പിക്കാനുതകുന്നതാണ്, ഖുർആൻ തന്നെ ഓര്മിപ്പിക്കുന്നുണ്ടെല്ലോ നമ്മോട്  നിശ്ചയമായും ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് എന്നു…., റബ്ബ് സ്ത്രീകളെ പുരുഷന്മാർക്ക് ഇണയാക്കി തുണയാക്കി വെച്ചിരിക്കുന്നു. പ്രകൃത്യാൽ അവൾ പുരുഷന് പിന്നിലാണ് എങ്കിലോ ജൈവപരമായി ഒട്ടേറെ മേന്മകൾ ഉണ്ട് താനും. ആൺമനസിനെ കീഴടക്കുന്ന മാന്മിഴികളും ആകാരവടിവുകളുമായി  പടക്കപെട്ട പെണ്ണിനെ ചിപ്പിക്കകത്തെ മുത്ത് ആയിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്.

   നമ്മൾ വിലപിടിപ്പുള്ള മുത്ത് ഷോകേസിൽ പ്രദർശനത്തിന് വെക്കാറില്ലല്ലോ അതു  എത്രമാത്രം രഹസ്യമാക്കി സൂക്ഷിക്കുന്നുവോ അതുപോലെ തന്നെയാണ് പാവന ഇസ്ലാമും സ്ത്രീകളെ സൂക്ഷിച്ചു വെക്കുന്നത് .
അപ്പോൾ ചിലർക്ക് തോന്നിപോകും, അതിനു നമ്മൾ എന്തിനാണ് ഇങ്ങിനെ മൂടിപ്പുതച്ചു നടക്കേണ്ടത്, ഇത് കുറച്ചു ഓവർ അല്ലെ എന്നൊക്കെ….  ചെറുപ്പത്തിൽ വീട്ടിൽ നിന്നും  നിയന്ത്രണങ്ങൾ വരുമ്പോളും ഇതേ ചിന്ത അല്ലെ നമുക് വന്നിട്ടുള്ളത്. അതു  പോലെ  ഇസ്ലാം ഏറെ സ്നേഹിച്ചു ആദരിച്ചു വെച്ച സ്ത്രീകളെ അവരുടെ സുരക്ഷ  മുൻനിറുത്തി ചില നിയന്ത്രണങ്ങൾ വെക്കുന്നത് എങ്ങിനെ അടിച്ചമർത്തൽ  ആകും ?.

       നമ്മുടെ  വീട്ടിലെ  കിച്ചണിൽ  രണ്ടു  വാഴപ്പഴം  ഒന്നു  തൊലിയോട് കൂടെയും  മറ്റേതു തൊലികളഞ്ഞും വെച്ചിട്ടു അൽപനേരം കഴിഞ്ഞു നോക്കിയാൽ എന്ത് മാറ്റമാണോ നമുക് കാണാൻ കഴിയുക അതു തന്നെയാണ് ഹിജാബ്  ധരിച്ചവരും ധരിക്കാത്തവരും തമ്മിലുള്ള വിത്യാസം . ഒരുവൾ തന്നെ നികാഹ് ചെയ്ത ആൾക്ക് മാത്രം  തന്റെ സൗന്ദര്യത്തെ സമർപ്പിക്കുമ്പോൾ രണ്ടാമത്തവൾ തന്റെ അഴകിനെ കാണുന്നവർക്കൊക്കെ കണ്ടാസ്വദിക്കാനായി തുറന്നിടുന്നു.

പെണ്ണ് വീടെന്ന കൊട്ടാരത്തിലെ രാഞ്ജി ആണ്. അവളോട് തന്റെ ഭരണത്തെ പറ്റി വിചാരണനാളിൽ റബ്ബ് ചോദിക്കുമത്രേ. സംശുദ്ധിയുടെ മതമായ ഇസ്ലാം പെണ്ണഴകിനെ തന്റെ ഭർത്താവിന് മുന്നിലായി മാത്രം പരിമിതപ്പെടുത്തിയതിന്റെ ഔചിത്യം നമ്മൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.., മിഹ്റാജ് രാവിൽ നരകത്തിൽ ഏറെയും കണ്ടത് സ്ത്രീകളെയാണ് എന്ന് പൊന്നുമോൾ ഫാത്തിമ ബീവിയോട് മുത്തുനബി  صلى الله عليه وسلم വിങ്ങിപൊട്ടിയെങ്കിൽ നമുക്കു എങ്ങിനെ ഹിജാബിനെ നെഞ്ചോട് ചേർക്കാതിരിക്കാൻ കഴിയും ?!…. അതെ… ഹിജാബ് ഞങ്ങൾ തരുണികൾക്കു അലങ്കാരമാണ്.

അബ്ശാൻ
മത്ര ക്ലാസ്‌റൂം , ഒമാൻ

CategoriesUncategorized

One Reply to “ഹിജാബ് അബദ്ധമെന്നു പരിതപിക്കുന്നവരോട് സ്നേഹപൂർവ്വം…”

Comments are closed.