ഞെട്ടറ്റ ജീവന്‍

 കാതുകളില്‍ മരണ മണി മുഴങ്ങിടും
നേരമില്‍,
ഉറച്ച പാദങ്ങളാല്‍ നടന്നു നീങ്ങവേ…

ചുറ്റും ഓരിയിടുന്നു ചെന്നായക്കൂട്ടങ്ങള്‍,
എങ്കിലും തെല്ലുമൊരു പരിഭവമില്ലീ കണ്‍കളില്‍.

തന്‍ ദൈവ സമർപ്പണ പാതയില്‍
ഉള്ളം കുളിരണിഞ്ഞുവെന്നല്ലാതെ
മറ്റൊന്നും ചെയ്‌തതില്ല ഈ……
പാവം മഌഷ്യന്‍.

യാസിർ അമ്മാറും സുമയ്യ ബീവിയും
ഹംസത്തുല്‍ കർറാരും ബിലാലെന്നവരും,

സഹിച്ചൊരീ മർദ്ദന മുറകള്‍ ഉള്ളം
കിടിലമണിയിക്കുമ്പോള്‍,
അടി പതറില്ലൊരു വിശ്വാസിയും
ഒരു വാള്‍ മുനയ്‌ക്കു മുന്നിലും…!

ഏറെ നാള്‍ കൊതിച്ചിട്ടീ സത്യാദർശം
തളിരണിഞ്ഞപ്പോള്‍,
അറുത്തു മാറ്റി ആ രക്ത ദാഹികള്‍
ഈ സുമനസ്സിനെ…

മതവൈരികള്‍ മെനഞ്ഞെടുക്കുമീ
രോഷമില്‍ ഞെട്ടറ്റുപോയി
ആ കൊടുഞ്ഞി തന്‍ വീര
പുത്രന്റെ ജീവനിന്ന്‌…!

വെട്ടി മാറ്റാം വിശ്വാസി തന്‍ മേനി
പക്ഷേ…………
കഴിയില്ല നിങ്ങള്‍ക്കു വെട്ടി മാറ്റാന്‍ ഈ സുദൃഢ വിശ്വാസമൊരിക്കലും…..!

നഫീസ എ പയ്യോളി
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

CategoriesUncategorized