മറു വിസ്‌ഫോടനം

 ആദ്യം അന്ത്യമിലൊടുങ്ങുമ്പോള്‍
ഉണ്‍മ നാശമില്‍ കലാശമാ…
കയറ്റം ഇറക്കമില്‍ പതിയുമ്പോള്‍
ജനനം മരണമില്‍ പൊലിഞ്ഞു പോം.

രാവിന്‌ പകലും ഉദയത്തിനസ്‌തമയവുമായ്‌ ദിനങ്ങളൊന്നായ്‌ കൊഴിയുമ്പോള്‍ മഹാ വിസ്‌ഫോടനം
മറു വിസ്‌ഫോടനമില്‍ പതിയുമോ?

കത്തിജ്ജ്വലിക്കുമീ സൂര്യഗോളം
അണയുമോ,
പൂനിലാവൊളി വിതറും
പൂർണ്ണേന്ദുവിന്‍ ശോഭ മായുമോ?

മിന്നിത്തിളങ്ങും താരക ദീപങ്ങള്‍
തന്നൊളി മങ്ങുമോ,
ചന്ദ്രാർക്കരൊന്നായി ത്തീരുമോ….
കര കാണാക്കടലീ കരയിലണയുമോ?

ഹരിത വനങ്ങള്‍  ഇന്നഗ്നിക്കിരയാകുമ്പോള്‍
സാഗരമിലുമൊരു ദിനമില്‍ അഗ്നി
പടരുമോ,

ഭുവന വാനങ്ങള്‍ പൊട്ടിപ്പിളരുമോ…..
അലങ്കാര ദീപങ്ങള്‍ അടർന്നു വീഴുമോ?

ചിതറിത്തെറിച്ചു പാറിടും ചിത്ര ശലഭ
ങ്ങള്‍ പോല്‍ മർത്യ പുത്രരാകെയും
പറന്നു പൊങ്ങുമോ?

അവനി തന്നന്തരത്തിലുള്ളതൊക്കെ
യും വെളിയിലാക്കി തന്‍ കഥകളോ  തിടുമ്പോള്‍,
മാമലകള്‍ ഒഴുകും മണല്‍ ക്കൂന
പോല്‍ ഭവിക്കുമോ?

കിഴക്കുണരും സൂര്യ രശ്‌മി തന്നസ്‌ത
മയ ദിക്കിലുദിച്ചുയരുമ്പോള്‍,
മിഥ്യയല്ല സത്യമെന്ന്‌ മാനവെന്‍റ
മാനസം തിരിച്ചറിയും.

പശ്‌ചാത്താപ വാതിലുകള്‍ അടഞ്ഞീ
ടും ആ ദിനമില്‍ നേരിന്‍ വഴിയില്‍
ഗമിച്ചിടാന്‍ മാർഗമേതുമില്ലാ………

മാനവെന്‍റ മാനസമില്‍ വിസ്‌മയത്തിന്‍ സാഗരമായി ഭവിച്ചീ
ടുമോയീ അത്‌ഭുതങ്ങളാകെയു മീ
പ്രപഞ്ചമില്‍……!

സംശയം വേണ്ടാ മർത്യാ നിനക്കൊട്ടു
മേ ഇതില്‍ വിസ്‌മയ ദിനമല്ല ഭീതിത
മേറീടുമാ ഭീകര ദിനത്തെ നിന്നുള്ള
മിലോർത്തീടുകില്‍ നിനക്കതേറ്റം നന്ന്‌!

      നഫീസ എ പയ്യോളി
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

CategoriesUncategorized