പുഞ്ചിരി മറഞ്ഞു മിഴികൾ നിദ്രയിലേക്കാണയുന്നു….
മൊഴിമുത്തുകൾ പൊട്ടിപ്പടർന്നു മേനി നിശ്ചലപ്പെടുന്നു …
അഴകിന്റെ നേര് ശുന്യതയിലാകുന്നു….
സ്വപ്ന നിലാവ് മാഞ്ഞുപോകുന്നു …
തേങ്ങലിന്റെ അലയടിക്കുന്നു….
സത്യമെന്ന അനന്തമായ ദിനം
ഇരുളറയിൽ അമലുകൾക്കു മാത്രമാണിടം…
കൂട്ടിവെച്ചതും കാത്തുവെച്ചതും എന്നെ നോക്കി പല്ലിളിക്കുന്നു …
മരണമീ……. യാഥാർഥ്യത്തെ ഞാൻ മറന്നേതെന്തേ..??
Fathima Rashida
Bayoniya Classroom
Saudi Arabia