കനലുകള്‍

അരാജകത്വമില്‍ വാഴും കാട്ടാളർ
മദിച്ചിടുന്നു,
ദുരന്ത ദുരിതങ്ങളാല്‍ മഌജരെ
മാനസം തകർന്നിടുന്നു.

ആഘോഷ വേദിയും ആരാധനാലയങ്ങളും  പോർക്കളമാക്കിടുന്നു
മഌഷ്യപ്പിശാചുക്കള്‍,

നിരപരാധികളാം മഌഷ്യമക്കളെ
ചുട്ടെരിക്കുന്നു കനിവു വറ്റിയ  ശിലാഹൃദയർ,

തന്നരികില്‍ ശയിക്കും കിടാങ്ങളെ
യും പ്രിയ പത്‌നിയെയും ഞെരിച്ചു കൊല്ലാന്‍ മാനവന്ന്‌ വിറളി പൂണ്ടു.

വഴിയോരം കടന്നു പോം കൂടപ്പിറപ്പിന്‍
നെഞ്ചില്‍ കഠാരയോങ്ങാന്‍ അവന്‍ തക്കം പർത്തിരിപ്പുണ്ട.്‌

പത്തു മാസം പേറി നൊന്തു പെറ്റ മാതൃ മേനിയില്‍ കഠാരയിറക്കും
പുത്രർ അഴിഞ്ഞാടുന്നു.

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത
പൈതങ്ങളെയും,  വാടിത്തളർന്നമ്മൂമ്മയെ പ്പോലും കാമക്കണ്ണിനാല്‍
മാനവന്‍ കടിച്ചു കീറുന്നു.

സമഗ്ര വികസന മോഹന വാഗ്‌ദാന
മില്‍  ഭരണം മാറിമറിഞ്ഞിടുന്നു
ഈ പാരിന്‍ സമസ്‌ത ദിക്കുകളില്‍,

നാള്‍ക്കു നാള്‍ ഏറിടും അരാചകത്വമല്ലാതെ തിരശ്‌ശീല കാണ്‍മാനില്ലാ ഈ
ദുഷ്‌ കൃത്യങ്ങളില്‍!

സകല ദുരിതങ്ങള്‍ക്കുമസ്‌തമയമായി
സുതര സുന്ദര സുസ്ഥിരമാം ഒരു
നാളെ കാത്തിരിക്കുന്നു
ഈ കാലത്തിന്‍ കൈവഴിയോരങ്ങള്‍,

അന്ന്‌, എരിഞ്ഞമരുമീ കനലുകള്‍!!!

        നഫീസ എ പയ്യോളി
        റിഫ ക്ലാസ്‌ റൂം
        ബഹ്‌റൈന്‍