കൂരിരുളിന്ന് പൊന്‍ കിരണമേകി
അവനിയിലേക്കരുണന്‍ തന്‍
കിരണ മാല ചാർത്തി,
മിന്നിത്തിളങ്ങി വർണ്ണാഭമാമീ ഭൂമി സൂര്യകാന്തിയാലെങ്ങും.
അജ്ഞതയാമിരുളില്‍ അറിവിന്‍
പൊന്‍ പ്രഭ ചാർത്തി,
ഉദിച്ചുയർന്നൊരാ സൂര്യ തേജസ്സിന്‍
കിരണ ശോഭയാല്‍…..
പാരിലെങ്ങും നന്‍മ പൂത്തുലഞ്ഞൂ.
നന്‍മക്കഖിലം സ്വാഗതമായീ
തിന്‍മക്കെല്ലാം ഘാതകനായീ
സത്യത്തിഌംസഹനത്തിഌം സമ്പൂർണ്ണതയായീ
മാതൃത്വം മഹനീയവുമായീ
ഉജ്ജ്വല നന്‍മക്കായി ഇതിഹാസം തീർത്തൂ
മാനവരാശിക്കിടയില്‍ ഒരുമയുടെ
നാദം തീർത്തൂ,
സകല വെളിച്ചത്തിന്നും മേല്‍
വെളിച്ചമായി ഭവിച്ച ഈ പൊന്‍
വെളിച്ചമേതോ അത്
ലോകത്തിന്‍ നയകനാം മുത്ത്
റസൂലുല്ലാെന്‍റ വെളിച്ചമാ…….!!!
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍
???