കൈകൂപ്പിനിക്കുമവർ
അഞ്ചാണ്ടിലൊരിക്കൽ
കുമ്പിട്ടു യാചിക്കുമവർ
ബാലറ്റിൽ വീഴുന്ന ഓരോ തുള്ളി വോട്ടിനുമായി…
കേൾകാം നമുക്ക്
വിജയക്കൊടി പാറിച്ചാലുള്ള
വീരകഥകൾ……
കട്ടുമുടിക്കാം ഖജനാവ്
കാരണം ജനം വിഡ്ഢികളാണെല്ലോ
ജനസേവകർ ആണെന്ന് വെപ്പ്,
സേവിക്കുന്നത് ജനങ്ങളാണെന്നത്
പരമാർത്ഥവും..
സഹിഷ്ണുത
മരിച്ചു പോൽ
എതിരാളികളെ ഒറ്റവെട്ടിനു
തീർക്കണം
തിളക്കണം ചോര
അണികളിൽ….
പാർട്ടി എന്ന് കേൾക്കുമ്പോൾ……
എന്നു മാറ്റി എഴുതാം നമുക്ക്…..
Abshan
Mathra Classroom
Oman