ജീവിത ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കാൻ ഒരു പൊൻതൂവൽ കൂടി ചാർത്തി കൊണ്ട് വളരെ വിജയകരമായി നടന്ന ഹാദിയ ഫസ്റ്റ് സെമസ്റ്റർ എക്സാം ശരിക്കും അത്ഭുതപ്പെടുത്തുന്ന നവ്യാനുഭവം തന്നെയായിരുന്നു. ശാന്തമായ അന്തരീക്ഷത്തിൽ നിറഞ്ഞ മനസ്സോടെ ഓരോ ഹാദിയ വിദ്യാർത്ഥിനിയും പരീക്ഷയെ നേരിടുന്ന കുളിർമയേകുന്ന കാഴ്ച;മനസ്സ് നിറയാൻ ഇതിനപ്പുറം മറ്റെന്ത് വേണം? പുത്തൻ അനുഭവം പങ്കുവെച്ച് ഹാദിയയുടെ അടുത്ത ക്ലാസ്സുകളെ കൂടുതൽ ഊർജ്ജസ്സ്വലതയോടെ വരവേൽക്കാൻ പ്രതിജ്ഞയെടുത്ത് പരസ്പരം വിജയാശംസ നേർന്നുകൊണ്ടാണ് സഹോദരിമാർ പരീക്ഷാഹാളിൽ നിന്നും വിടവാങ്ങിയത്. ഓരോ സെക്ടറിലും ഏറ്റവും കുറഞ്ഞ പഠിതാക്കൾക്ക് മാത്രം വ്യക്തിപരമായ ചില കാരണങ്ങളാൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല എന്നതൊഴിച്ചാൽ ബാക്കി എല്ലാ പഠിതാക്കളും പരീക്ഷയിൽ പങ്കെടുത്തു, സാന്നിധ്യമറിയിച്ചു. ഓരോ വിദ്യാർത്ഥിനിയുടെയും ഹൃത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്ന് വനിതകൾക്കിടയിൽ കെട്ടുറപ്പുള്ള കൂട്ടായ്മയുടെ ഒത്തൊരുമ കൂടി പ്രതിഫലിപ്പിക്കാൻ ഹാദിയക്ക്സാധിച്ചു. സംഘടനാ മുൻനിര കഠിന പ്രയത്നം നടത്തിയതോടൊപ്പം ഓരോ സെക്ടർ ഗ്രൂപ്പിലും പരീക്ഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി മൃദുലമായ സമീപനത്തിലൂടെ പരീക്ഷാപേടി അകറ്റി മോഡൽ എക്സാമുകൾ നടത്തി സദാസമയവും ജാഗരൂകരായി പ്രവർത്തിച്ച നമ്മുടെ മെന്റേഴ്സ്, അമീറാ സഹോദരിമാരുടെ പ്രവർത്തനം വിസ്മരിക്കാൻ കഴിയാത്തതാണ്. പഠിതാവിന്റെ മനം മയക്കാൻ പാകത്തിൽ അറിവിന്റെ മുത്തുകൾ കോർത്തെടുത്ത ഒറ്റ മാലയിൽ അവരെ കൂട്ടിച്ചേർത്ത ശ്രേഷ്ട നേതൃത്വത്തിന് എല്ലാ വിധ നന്മകളും നേരുന്നതോടുകൂടി ഈ കൂട്ടായ്മയിൽ പങ്കുചേർന്ന എല്ലാ സഹോദരിമാരെയും നാഥാ നിന്റെ സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂട്ടണേ.. എന്ന് പ്രാർത്ഥിക്കുന്നു.
സൈനബ് അബ്ദുറഹ്‌മാൻ
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ
Aameen……..????
aameen…???
ആമീൻ
Aameen
Ameen ya rabbal alameen..
ഒമാനിൽ ഉള്ള ഓരോ പഠിതാവും പറഞ്ഞിട്ടുള്ള വാക്കുകൾ ആയിരുന്നു ഈ സഹോദരി എഴുതിയത്….ഇതാണ് നമ്മുടെ ഈ കൂട്ടായ്മയുടെ വിജയം…???
Sohar classroom
OMAN
امين يارب العالمين?