നമ്മുടെ ഹാദിയ

الحمد لله ,الحمد لله ,الحمد لله…..
ഗ്രഹാതുരത്വത്തിൻ ചുവരിനുള്ളിൽ
വീർപ്പിട്ട ഉമ്മമാർക്കറിവിന്റെ തണലായ്‌,
വന്നെത്തി ഹാദിയ വുമൻസ് അക്കാഡമി.
 
ഖുർആനും ചരിത്രവും നന്നായി പഠിപ്പിക്കും 
ഹാദിയ എന്നൊരു ക്ലാസ്സിന്നുണ്ട്
കാർഷികം, പാചകം, കൈതൊഴിൽ ഉൾക്കൊളളും
നമ്മുടെ ഹാദിയക്ലാസ്സിനുള്ളിൽ.
 
അമീറ ഉമൈറ ഒത്തൊരുമ മൂലം
ഒന്നാം സെമസ്റ്റർ വിജയത്തിലായ്
ഗുരുനാഥമാരുടെ കഠിനമാം പരിശ്രമം 
ഹാദിയാ പരീക്ഷയുടെ വിജയമായി.
 
ഐ.സി.എഫ് അംഗങ്ങൾ തൻ ആത്മാർഥ പരിശ്രമം
ഹാദിയക്ലാസ്സിന്റെ വിജയമായി……..
പഠിതാക്കൾ നന്നായി പാഠങ്ങൾ പഠിക്കുക
പരലോക വിജയം നേടിടുവാൻ.
 
ഉസ്താക്കൻമാരുടെ ദീർഘായുസ്സിനായി
നാമെല്ലാം ഒന്നായി പ്രാർത്ഥിക്കുക
പ്രാർത്ഥനയെല്ലാം അല്ലാഹുവിൽ അർപ്പിക്കൂ
ജന്നാത്തുൽ ഫിർദൗസിൽ എത്തീടുവാൻ…..
 
 സവിദാ മുജീബ്,
 ഉമൈറ,
 മലാസ് ക്ലാസ്സ് റൂം,
 റിയാദ് സൗദി അറേബ്യ.
CategoriesUncategorized

4 Replies to “നമ്മുടെ ഹാദിയ”

Comments are closed.