ഹാദിയ

നാടും നഗരവും ഗ്രാമവുമെല്ലാം
എവിടെയും ചർച്ചകൾ സംവാദങ്ങൾ പൊടിപൊടിക്കുന്നു ‘നാരീ’ നീ ആരെന്ന്?
അബലയാണവളെന്നു ചിലർ
പുരുഷനൊത്തൊളെന്ന് വേറെ ചിലർ
അല്ല, സർവംസഹയാണെന്ന് പലർ…..
അബലയല്ല അവൾ ചപലയല്ല അവൾ;
അമ്മയാണവൾ ഇണയാണവൾ…
മക്കൾക്ക്‌ തുണയായി
ഭർത്താവിന് ഇണയായി
കുടുംബത്തിന് വിളക്കായി
വെളിച്ചമേകുവോൾ നാരി നീ….
അറിവുതരും വെളിച്ചമൊന്നു മാത്രം…
ഗുണമേകും നിനക്കും കൂടെയുള്ളോർക്കും..
നാരിയെ ‘റാണി’യാക്കുന്നതും
‘നാറി’യാക്കുന്നതും അറിവാണെന്ന് ഓർമ വേണം…
നശിച്ചുപോകും ദേഹിക്കായി നേടൂമറിവിന്നു
മാനുജർ നാം; ഓർക്കുക
ആത്മാവിനുതകുന്ന ജ്ഞാനം നേടി
നീ റാണിയാവണം കൂട്ടുകാരീ….
നല്ലൊരറിവ് നേടീ  നിൻ ശിരസ്സിൽ
ചാർത്തുന്നൊരു മകുടമല്ലോ ‘ഹാദിയ’
ഇഹത്തിലും പരത്തിലും റാണിയാവാൻ
നാഥൻ തുണക്കട്ടെ നാരിമാരെ…
ഉമ്മു യാസീൻ
അൽ ഖർജ് ക്‌ളാസ്സ്‌റൂം 
റിയാദ്