മാനവർക്ക് ജീവിതത്തില്‍
നൊമ്പരങ്ങളൊരു പാട് വന്നെ
ത്തീടും കാലമാണിന്ന്,
പട്ടിണിയും പരിവട്ടവുമായി
ക്കഴിഞ്ഞിരുന്ന മുന്‍ കാലങ്ങളില്‍,
ആധിയൂം വ്യാധിയും മാനവനില്‍
നിന്നും എങ്ങും അകലെ ആയിരുന്നല്ലോ,
സുന്ദരമാം ജീവിതം കെട്ടിപ്പടുക്കും
തിരക്കിന്നിടയില്‍ എല്ലാം നാശത്തില്‍
കലാശിക്കും വിധം മഌഷ്യരി
ന്നെങ്ങും ഭീതിയിലാ……
ഒരു വശം ദുരിതവും ദുരന്തവുമായി
ജീവിതം അവതാളത്തിലായീടുമ്പോള്‍,
മറുവശം മാരക രോഗവും മാറാ
വ്യാധിയും മൂലം മാനവരിന്നെങ്ങും
കഷ്‌ടത്തിലാ……
എങ്കിലും ഇത്തരം ദുരിതങ്ങള്‍ക്കിടയിലും തട്ടിപ്പും
വെട്ടിപ്പും കൂടുകയാണിന്ന്.
ബാല പീഢനവും ബലാത് സംഘവും
മാത്സര്യം പോലെ നടമാടുന്നൂ…..
പോരാ കൊള്ളയും കൊലയും
മൂലവും മാനവർക്കിന്നുറക്കും നഷ്‌ടമായേ…..!
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍
Masha Allah???