ഏ…. മനുഷ്യാ………..
വിശപ്പ് എന്ന വികാരം
നിനക്ക് അറിയിതെ പോയോ…..
അതൊ…. വിശപ്പ് എന്നതിന്റെ അർത്ഥം
നിനക്ക് അറിയിതെ പോയോ….
ഭൂമിയിലെ ഏറ്റവും വലിയ വികാരം
വിശപ്പല്ലയൊ….!
ഒരു തുള്ളി വെള്ളത്തിനായി
നിന്നോട് അയാൾ കേണതല്ലയോ…
നീ എന്തിനതു കേൾക്കാതെ പോയി
നിന്റെ വിശപ്പെന്ന വികാരം
ക്രൂരമായ പ്രവർത്തിയന്നത്
അയാൾക്ക് അറിയാതെ പോയത് കൊണ്ടോ……..
നിന്റെ വിശപ്പടക്കേണ്ടത് ഒരാളെ
കൊന്നിട്ടാവണൊ…
ഒരു തുള്ളി വെളളത്തോളം വരില്ല
മറ്റൊന്നും……
അല്ലാതെ കൊന്നിട്ടല്ല…
വിശന്നിട്ടല്ലേ എന്ന ആ നിഷ്കളങ്കമായി ചോദിക്കുന്ന കണ്ണുകൾ നീ കാണാതെ പോയി
മാപ്പില്ല മനുഷ്യാ നിനക്ക്
ഈ ലോകം മാപ്പ് തരില്ല നിനക്ക്.,,!
ആഷിമ സബീ ഹമീദ് അലി
വക്റ, ഖത്തർ.